കടനാട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി; പിടികൂടിയത് ആംബുലൻസ് ഡ്രൈവർ അനൂപിന്റെ സമയോചിതമായ ഇടപെടലിനാൽ

Avatar
M R Raju Ramapuram | 20-09-2022

1327-1663653951-img-20220920-104607

കടനാട്: ആംബുലൻസ് ഡ്രൈവർ അനൂപിൻ്റെ സമയോചിതമായ ഇടപെടൽ മൂലം ടാറിംഗ് റോഡിന് കുറുകെ കിടന്നിരുന്ന പെരുംപാമ്പിനെ പിടികൂടി. അത്യാവശ്യ സർവ്വീസ് നടത്തി വരുന്ന വഴിയാണ് വെളുപ്പിന് ഒന്നേ മുക്കാലോടെ പെരുമ്പാമ്പിനെ അനൂപ് കാണുന്നത്. കൊല്ലപ്പള്ളി – കടനാട് റോഡിൽ പുളിഞ്ചോട് ഭാഗത്ത് ചെറുകുന്നേൽ ജോർജ്ജ്കുട്ടിയുടെ വീടിന് മുൻപിൽ റോഡിൽ കുറുകെ കിടക്കുകയായിരുന്നു പെരുംപാമ്പ്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഉടൻ തന്നെ ആംബുലൻസ് നിർത്തി വനം വകുപ്പ് അംഗീകരിച്ചിട്ടുള്ള സ്നേക്ക് റെസ്‌ക്യൂറായ നിതിൻ സി വടക്കനെ ഫോണിൽ ബന്ധപ്പെടുകയും നിതിൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി സുരക്ഷിതമായി സഞ്ചിയിലാക്കുകയുമായിരുന്നു. ഏകദേശം ഏഴ് അടിയോളം നീളംവരുന്ന പെരുംപാമ്പിന് പത്ത് കിലോയോളം തൂക്കം വരും.

പാലാ താലൂക്ക്‌ ആശുപത്രി ഭാഗത്ത് ആംബുലൻസ് സർവ്വീസ് നടത്തിവരുന്ന പൂവരണി കടയം സ്വദേശിയാണ് അനൂപ്. മുണ്ടക്കയം ഫോറസ്റ്റ് ഓഫീസ് അധികൃതർക്ക് പാമ്പിനെ കൈമാറുമെന്നും നിതിൻ സി വടക്കൻ പറഞ്ഞു.


Also Read » കടനാട്ടിൽ പേപ്പട്ടി കടിയേറ്റവർക്ക് ചികിത്സാ സഹായം ഉറപ്പാക്കണം: എസ്എംവൈഎം.


Also Read » അറ്റന്റൻസിലെ കുറവ് വീട്ടിലറിയുമെന്ന മനോവിഷമം; രാമപുരത്ത് അവസാന വർഷ ബിരുദ വിദ്യാർത്ഥി കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴേയ്ക്ക് ചാടി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.2808 seconds.