പാലാ: പാലാ നഗരസഭയിൽ നടപ്പിലാക്കിവരുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലേയ്ക്ക് ഒരു ഓവർസിയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മൂന്നു വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് ആണ് വേണ്ട യോഗ്യത.
നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ 26-ാം തീയതി പകൽ 11 മണിക്ക് മുനിസിപ്പൽ ചെയർമാന്റെ ചേംബറിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ ഫോട്ടോ പതിച്ച വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം നേരിട്ട് ഹാജരാകേണ്ടതാണെന്ന് പാലാ മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.
Also Read » ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; നാനാത്വത്തിലെ ഏകത്വത്തെ തകിടംമറിക്കും. ജോസ് കെ മാണി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.