കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വോട്ടർമാരുടെ ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് സെപ്റ്റംബർ 3, 4, 17, 18, 24, 25 തീയതികളിൽ ജില്ലയിലെ എല്ലാ താലൂക്ക് - വില്ലേജ് ഓഫീസുകളിലും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു.
വോട്ടർമാർ ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമായി താലൂക്ക്, വില്ലേജ് കേന്ദ്രങ്ങളിലെത്തി അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
സ്മാർട്ട് ഫോൺ ഉപയോഗിച്ച് സ്വന്തമായും നിങ്ങൾക്ക് താഴെ കാണിച്ചിരിക്കുന്ന വിധത്തിലും ലിങ്ക് ചെയ്യാവുന്നതാണ്
1. താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് Voter Helpline App എന്ന ആപ്പ് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഡൌൺലോഡ് ചെയ്യുക .....
» https://play.google.com/store/apps/details?id=com.eci.citizen&hl=en
2. Voter registration എന്ന ഓപ്ഷനിൽ അമർത്തുക.തുടർന്ന് ഏറ്റവും അവസാന ഓപ്ഷൻ ആയ Electoral Authentication Form (Form 6B ) എന്നതിൽ അമർത്തുക
3. Let's start എന്ന ഓപ്ഷൻ അമർത്തുക.
4. Enter mobile number to get OTP
5. OTP ലഭിക്കുന്നതായനായി നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക, ശേഷം verify എന്ന ഓപ്ഷൻ അമർത്തുക.
6. Yes, I have voter ID card number എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് Next അമർത്തുക.
7. വോട്ടർ ഐഡി കാർഡ് നമ്പറും സംസ്ഥാനവും നൽകി Fetch Details എന്ന ഓപ്ഷനിൽ അമർത്തുക.
8. നൽകിയിട്ടുള്ള വിവരങ്ങൾ ശരി ആണെന്ന് ഉറപ്പ് വരുത്തിയത്തിനുശേഷം Proceed എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
9. നിങ്ങളുടെ ആധാർ നമ്പറും ഫോൺ നമ്പറും നൽകി Proceed എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.
reference ID സ്ക്രീനിൽ
കാണിക്കുന്നുണ്ടാവും, അത് സൂക്ഷിച്ച് വയ്ക്കുക.
Also Read » തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ സെപ്റ്റംബർ 23 വരെ പേരു ചേർക്കാം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.