ഇലഞ്ഞി: യൂനിസിസ് ഗ്രൂപ്പിന്റെ മേൽനോട്ടത്തിൽ മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ പുതിയതായി തുടങ്ങിയ വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലേക്ക് ഡോ. ഫെഡ് മാത്യുവിനെ പ്രിൻസിപ്പാൾ ആയി ചെയർ മാൻ രാജു കുര്യൻ നിയമിച്ചു.
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള രാജപുരം സെന്റ് പയസ് കോളേജിലും രാമപുരം മാർ ആഗസ്തീനോസ് കോളേജിലും അസ്സോസിയേറ്റ് പ്രൊഫസർ ആയി ഡോ. ഫെഡ് മാത്യു ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ആംഗലേയാ നിരൂപണത്തിൽ ഡോക്ടറേറ്റുള്ള ഇദ്ദേഹം കണ്ണൂർ യൂണിവേഴ്സിറ്റിയുടെ റിസേർച്ച് ഗൈഡ് ആയി മൂന്ന് പിഎച്ച്‌ഡികൾക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും യൂജിസിയുടെ മേജർ ഫെലോഷിപ്പും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആംഗലേയാ സാഹിത്യത്തിൽ ഈടുറ്റ ലേഖങ്ങളും, ദേശീയ അന്തർ ദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Also Read » കോളേജ് ടൂർ ബസിൽ 50 കുപ്പി ഗോവൻ മദ്യം കടത്തി; പ്രിൻസിപ്പൽ ഉൾപ്പെടെ നാലു പേർക്കെതിരെ കേസ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.