പാലായിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രാദേശിക പഠനകേന്ദ്രം അരംഭിക്കണം; ഗവൺമെന്റ് പോളിയിൽ കൂടുതൽ കോഴ്സുകളും വേണം: ആന്റോ പടിഞ്ഞാറേക്കര

Avatar
M R Raju Ramapuram | 16-09-2022

1314-1663332482-img-20220610-213429

പാലാ: പാലാ കേന്ദ്രമായി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ റീജണൽ സെൻ്റർ ആരംഭിക്കണമെന്ന് പാലാ നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കോട്ടയം, ഇടുക്കി ജില്ലകളിലെ മറ്റു യൂണിവേഴ്സിറ്റി റഗുലർ കോഴ്സുകളിൽ അഡ്മിഷൻ ലഭിക്കാത്ത നൂറുകണക്കായ വിദ്യാർത്ഥികൾക്ക് പ്രാദേശിക പഠന കേന്ദ്രം വളരെ സഹായകരമാകുമെന്ന് ചെയർമാൻ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇടപ്പാടിയിലെ ശ്രീനാരായണ പഠനകേന്ദ്രത്തിനും സിവിൽ സർവീസ് പരിശീലനം നേടുന്നവർക്കും തൊഴിൽ പരീക്ഷാ പരിശീലന വിദ്യാർത്ഥികൾക്കും സഹായകരമാകുമെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി. കൂടാതെ പാലാ ഗവൺമെന്റ് പോളിടെക്നിക് കോളജിൽ നിലവിലുള്ള എൻജിനീയറിംഗ് ബ്രാഞ്ചുകൾക്കു പുറമെ സിവിൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ ബ്രാഞ്ചുകളിലും പുതിയ കോഴ്സുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടതായി ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.

പോളിടെക്നിക് കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് മന്ദിര നിർമ്മാണ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രിക്ക് മുമ്പാകെ ചെയർമാൻ ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.


Also Read » സമാന്തര റോഡ് അടച്ചതിനെ തുടർന്ന് നഗരത്തിൽ ഗതാഗതക്കുരുക്ക്; അവധി ദിവസമായ ഞായറാഴ്ച്ച പരമാവധി പണികൾ നടത്തണം: നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര


Also Read » പാലാ നഗരസഭ പ്ലാറ്റിനം ജൂബിലി നിറവിൽ; ആഘോഷങ്ങൾ നവംബർ 21 മുതൽ 25 വരെ; ഒരുക്കങ്ങൾ പൂർത്തിയായതായി ആന്റോ പടിഞ്ഞാറേക്കര



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.2661 seconds.