പാലാ: സോളാര്‍ സ്ട്രീറ്റ് ലൈറ്റ് ബാറ്ററികള്‍ മോഷ്ടിച്ച പ്രതികള്‍ പാലാ ഹൈവേ പോലീസിന്റെ പിടിയിലായി. എറണാകുളം പല്ലാരിമംഗലം അടിവാട് ഭാഗത്ത് പ്ലാന്തടത്തില്‍ വീട്ടില്‍ ജിഷ്ണു ആനന്ദ് (21), ഇയാളുടെ സഹോദരനായ വിഷ്ണു ആനന്ദ് (23), എറണാകുളം പല്ലാരിമംഗലം അടിവാട് ഭാഗത്ത് ആലക്കോട്ടില്‍ വീട്ടില്‍ ബാദൂഷ (18) എന്നിവരെയാണ് പാലാ ഹൈവേ പോലീസ് എസ് ഐ അനിൽകുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രാത്രി പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ സംശയാസ്പദമായ രീതിയില്‍ കാണപ്പെട്ട ഒരു കാര്‍ പരിശോധിക്കുകയും കാറിനുള്ളില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ എട്ട് ബാറ്ററികള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇത് മോഷ്ടിച്ചുകൊണ്ട് വന്നതാണെന്ന് തെളിഞ്ഞു.
സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ക്ക് ഉപയോഗിച്ചിരുന്ന ബാറ്ററികളാണ് മോഷ്ടിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. മോഷണത്തിനു പുറമേ പൊതുമുതൽ നശിപ്പിച്ച കേസ്സും ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പാലാ സി ഐ കെ പി ടോംസൺ പറഞ്ഞു.
പാലാ ഹൈവേ പോലീസ് എസ് ഐ അനില്‍കുമാര്‍, സി പി ഓമാരായ ശ്രീജിത്ത് രാജ്, സജീവ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Also Read » കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എയെന്ന പേരിൽ ജോലി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.