പാലാ: സംസ്ഥാന പാതയും സമാന്തര റോഡും സംഗമിക്കുന്ന നാൽകവലയായ പുലിയന്നൂർ ജംഗ്ഷനിൽ സമഗ്ര ട്രാഫിക് നിയന്ത്രണ ക്രമീകരണം ഉണ്ടാവണമെന്നും സമാന്തര റോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഹോം ഗാർഡിന്റെ സേവനം ലഭ്യമാക്കണമെന്നും പാസഞ്ചേഴ്സ് അസ്സോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം അധികൃതരോട് ആവശ്യപ്പെട്ടു.
സ്വകാര്യ വാഹനങ്ങൾ ഏറിയതോടെ ഈ ജംഗ്ഷൻ വളരെ തിരക്കേറിയതായി മാറി. സമാന്തര റോഡുവഴി വരുന്നവർക്ക് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുവാനും പുലിയൂന്നൂർ - വള്ളിച്ചിറ റോഡിലേക്ക് തിരിയുവാനും ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. മുത്തോലിക്കടവ് ഭാഗത്തേയ്ക്കുള്ള മറ്റൊരു സമീപന പാതയും ഈ ഭാഗത്തുണ്ട്. ഈ റോഡുവഴി വരുന്നവർക്കും സുഗമമായ പ്രവേശനം അസാദ്ധ്യമാണ്.
ഈ ഭാഗം അപകടരഹിതമാക്കുന്നതിന് ആവശ്യമായ രൂപകല്പന "നാറ്റ്പാക്ക് " തയ്യാറാക്കി നാളുകൾക്ക് മുൻപേ നൽകിയിരുന്നതാണ്. വള്ളിച്ചിറ റോഡിൻ്റെ നിർമ്മാണ പൂർത്തീകരണം വൈകിയതോടെ ഇക്കാര്യം ഇവിടെ നടപ്പായില്ല. അപകട സാദ്ധ്യത വളരെ ഏറിയ ഈ ഭാഗം അപകടരഹിതമാക്കുവാൻ സത്വര ഇടപെടലും നടപടിയും ഉടൻ തന്നെ ഉണ്ടാകണമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന്റെ ആവശ്യമെന്നും ജയ്സൺ മാന്തോട്ടം പറഞ്ഞു.
Also Read » ആർ വി എം പബ്ലിക് ലൈബ്രറി രാമപുരം അമ്പലം ജംഗ്ഷനിൽ വയലാർ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.