കാരിക്കോട് പബ്ലിക് ലൈബ്രറിയുടെ അന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സുവര്‍ണ്ണ ജൂബിലി സമ്മേളനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
പെരുവ: കാരിക്കോട് പബ്ലിക് ലൈബ്രറിയുടെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി സുവര്‍ണ്ണ ജൂബിലി സമ്മേളനവും ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച കെട്ടിടത്തിന്റെ സമര്‍പ്പണവും ലൈബ്രറിക്ക് തുടക്കം കുറിക്കുന്നതിന് നേതൃത്വം നല്‍കിയ മുന്‍കാല പ്രവര്‍ത്തകരായിരുന്ന യശ്ശശരീരരായ കെ ശങ്കരന്‍കുട്ടി ചെമ്പകശേരില്‍ (കൊച്ചനിയന്‍), കെ രാജന്‍ കുഴികണ്ടത്തില്‍ എന്നിവരുടെ ഫോട്ടോ അനാച്ഛാദനവും നടത്തി. കാരിക്കോട് പബ്ലിക് ലൈബ്രറി പ്രസിഡന്റും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗവുമായ ടി എ ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സുവര്‍ണ്ണ ജൂബിലി സമ്മേളനത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് അനുവദിച്ച നാല് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കെട്ടിടത്തിന്റെ സമര്‍പ്പണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ശരത്തും ഫോട്ടോകളുടെ അനാച്ഛാദനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് റ്റി കെ ഗോപിയും നിര്‍വ്വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. എന്‍ ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പരിധിയില്‍ നിന്നും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ വാസുദേവന്‍ നായര്‍ അനുമോദിച്ചു.
വാര്‍ഡ് മെമ്പര്‍ പോള്‍സണ്‍ ബേബി, ബ്ലോക്ക് മെമ്പര്‍ സുബിന്‍ മാത്യു, എം ജി യൂണിവേഴ്‌സിറ്റി എന്‍ എസ് എസ് പ്രോഗ്രാം കോ - ഓര്‍ഡിനേറ്റര്‍ ഡോ. ഇ എന്‍ ശിവദാസ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി യു വാവ, എം ജി യൂണിവേഴ്‌സിറ്റി സെനറ്റംഗം ഡോ. അജിത് ജെയിംസ് ജോസ്, അറുനൂറ്റിമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു ഫിലിപ്പ് തെക്കേല്‍, കെ എസ് രാജന്‍, കെ പി പ്രമോദ്, കെ എസ് സുനില്‍, കെ ബി അനൂപ്, എ വി ജോര്‍ജ്ജ്കുട്ടി, കെ ആര്‍ അഭിരാജ്, അമല്‍ എസ്. കുമാര്‍, റ്റി റ്റി രാജു, അമല്‍ ബാബു, അരുണ്‍കുമാര്‍ കണിയാംപറമ്പില്‍, ലിനു പി സണ്ണി, ജിനീഷ് ജെ ബി, എസ് ശരത്ത്, അഖില്‍ കെ ബി, വിഷ്ണു കെ പി, ശ്രീരാജ് എസ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ലൈബ്രറിയുടെയും ഫ്രണ്ട്‌സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ കലാ - കായികമത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും തുടര്‍ന്ന് സംഗീത സായാഹ്നവും നടത്തി.
Also Read » ആർ വി എം പബ്ലിക് ലൈബ്രറി രാമപുരം അമ്പലം ജംഗ്ഷനിൽ വയലാർ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.