പാലാ: മടങ്ങിക്കിടന്ന വേതനമെല്ലാം വൈകിയാണെങ്കിലും ലഭിച്ച പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ ജീവനക്കാർ കോർപ്പറേഷന് നേടിക്കൊടുത്തത് വമ്പൻ വരുമാനം.
ഡിപ്പോയ്ക്ക് നിശ്ചയിച്ചിരിക്കുന്നത് 56 ഷെഡ്യൂളിന് 12 ലക്ഷത്തിൽപ്പരം രൂപയായിരുന്നു.
എന്നാൽ ഇന്നലെ 52 ബസുകളിൽ നിന്നായി കോർപ്പറേഷൻ്റെ ഖജനാവിലേക്ക് പാലാ ഡിപ്പോ എത്തിച്ചത് 1503661 രൂപയാണ്. ഓരോ ബസിനുമായി ശരാശരി 28916 രൂപ വീതം ഡിപ്പോയ്ക്ക് ലഭിച്ചു. ഒരു കിലോമീറ്ററിന് (ഇ പി കെ എം) 57.68 രൂപയും. 124.31% നേട്ടവുമാണ് ജീവനക്കാരും ഡിപ്പോ അധികൃതരും ചേർന്ന് കളക്ട് ചെയ്തത്.
വെളുപ്പിന് 5.40 ന് തുടങ്ങുന്ന കോട്ടയം ചെയിനിൽ ഉള്ള ഫാസ്റ്റ് പാസഞ്ചർ സർവ്വീസാണ് ഉയർന്ന ഇ പി കെ എം നേടിയത്. 34263 രൂപ ഈ ബസിന് ലഭിച്ചു. 11.09.2022 ൽ സംസ്ഥാനത്തെ ഡിപ്പോകളിൽ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇന്നലെ പാലാ ഡിപ്പോ നേടിയത്.
നൂറിൽപ്പരം ബസുകളും ഉയർന്ന വരുമാനവും ലഭിച്ചിരുന്നിട്ടും പാലായിൽ നിന്നും ബസുകൾ കൂട്ടത്തോടെ പിൻവലിക്കുകയായിരുന്നു. പിൻവലിച്ച ബസുകൾ തിരികെ ലഭ്യമാക്കി സർവ്വീസുകൾ പുന:രാരംഭിച്ച് യാത്രക്കാരുടെ യാത്രാ ആവശ്യം നിറവേറ്റുവാൻ അധികൃതർ തയ്യാറാകണമെന്ന് പാസഞ്ചേഴ്സ് അസ്സോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം ആവശ്യപ്പെട്ടു.
Also Read » സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത
Also Read » ന്യൂനമർദ്ദം; സംസ്ഥാനത്ത് വരുന്ന 5 ദിവസം കൂടി മഴ തുടരും, മുന്നറിയിപ്പ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.