രാമപുരം: രാമപുരത്ത് എസ്.എന്‍.ഡി.പി. രാമപുരം ശാഖയുടെ ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭമായ ചതയദിന ഘോഷയാത്ര നടത്തി.
കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും ഇന്ന് വൈകിട്ട് 3 മണിക്ക് ആരംഭിച്ച ഘോഷയാത്ര ജോസ് കെ. മാണി എം.പി. ഫ്‌ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ ഏറ്റവും ശ്രേഷ്ഠനായ നവോത്ഥാന നായകനും സാമൂഹ്യ പരിഷ്‌കരണം നടത്തിയ വിപ്ലവകാരിയുമാണ് ശ്രീനാരായണ ഗുരുദേവനെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു. ഋഷിതുല്യരായ നിരവധി ഗുരുക്കന്‍മാരുള്ള നാടാണ് നമ്മുടെ കേരളം. അത്തരത്തിലുള്ള ഗുരുക്കന്മാരുടെ ഗുരുകൂടിയാണ് ഗുരുദേവനെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ വ്യക്തികളെ പൊന്നാട അണിയിച്ച് ആദരിച്ചു. ഘോഷയാത്രയില്‍ നൂറുകണക്കിന് ശ്രീനാരായണീയര്‍ പങ്കെടുത്തു. ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് സേവാഭാരതി പ്രവര്‍ത്തകര്‍ രാമപുരം അമ്പലം ജംഗ്ഷനില്‍ വച്ച് ഔഷധ വെള്ളം വിതരണം ചെയ്തു. ടൗണ്‍ ചുറ്റി ഗുരുമന്ദിരത്തില്‍ സമാപിച്ചതോടെ ജയന്തി സമ്മേളനം ആരംഭിച്ചു.
മാണി സി. കാപ്പന്‍ എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനവരാശിയ്ക്ക് മഹത്തായ ദര്‍ശനങ്ങളും സന്ദേശങ്ങളും നല്‍കിയ യുഗപുരുഷനാണ് ശ്രീനാരായണ ഗുരുദേവനെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. ഗുരുദേവന്റെ മഹത് വചനങ്ങളും ഉപദേശങ്ങളും ഏവരും ജീവിതത്തില്‍ പകര്‍ത്തണമെന്നും എം.എല്‍.എ. പറഞ്ഞു.
എസ്.എന്‍.ഡി.പി. ശാഖാ പ്രസിഡന്റ് സുകുമാരന്‍ പെരുമ്പ്രായില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിന്‍ പൊരുന്നക്കോട്ട്, അമ്മിണി കൈതളാവുംകര, ജയ്‌മോന്‍ മുടയാരത്ത്, ആന്റണി പാലുകുന്നേല്‍, വിജയകുമാര്‍ മണ്ഡപത്തില്‍, കെ.കെ. വിനു, സലിജ സലിം, രവി കൈതളാവുകര, ഷാജി ഇല്ലിമൂട്ടില്‍, സന്തോഷ് കിഴക്കേക്കര, സുധീര്‍ എസ്. കൊച്ചുപറമ്പില്‍, വിശ്വന്‍ തണ്ടുംപുറത്ത്, രവി കണികുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ വച്ച് എസ്.എസ്.എല്‍.സി. പ്ലസ്ടൂ പരീക്ഷകളില്‍ എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു.
Also Read » മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസ്സോസിയേഷന്റെ ഉദ്ഘാടനം നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.