രാമപുരം: പൗരാണികമായ ഓണാഘോഷവും ഓണ സങ്കല്പവും എല്ലാം ഇന്ന് പാടെ മാറി കഴിഞ്ഞു. മാവേലിയെ പോലും വികലമയിട്ടാണ് ആധുനീക സമൂഹം ചിത്രീകരിക്കുന്നത്. ഓണം എല്ലാ തരത്തിലും പൂര്‍ണമായും റെഡിമെയ്ഡ് ആയി കഴിഞ്ഞു. പാടത്ത് നിന്നും തൊടിയില്‍ നിന്നും പൂവ് ഇറുത്ത് പൂക്കളം ഇട്ടിരുന്ന മലയാളിയെ ഇന്ന് കഥകളില്‍ മാത്രമേ കാണാന്‍ കഴിയൂ. ഓണ പൂക്കളവും ഓണ സദ്യയും ഓണാഘോഷവുമെല്ലാം ഇന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെ ഏല്പിച്ചു കഴിഞ്ഞു.
കള്ളവും ചതിയുമില്ലാത്ത സമ്പല്‍ സമൃദ്ധവും സമത്വ സുന്ദരമായ ഓണ നാളുകളില്‍ ഇന്ന് നമുക്ക് കാണുവാന്‍ കഴിയുന്നത് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും ആയ റോഡുകളും മലയാള കരയുടെ ഐശ്വര്യമായ കുന്നും മലകളും തച്ച് തകര്‍ത്തു കൊണ്ടിരിക്കുന്ന ജെ.സി.ബി.യും മദ്യപിച്ച് ലക്കുകെട്ട് റോഡില്‍ ഇഴയുന്ന മലയാളിയെയും ഓണ കളികളെ കുറിച്ച് കേട്ട് കേഴ്വി പോലും ഇല്ലാതെ മൊബൈല്‍ ഫോണില്‍ രാത്രിയും പകലും തള്ളി നീക്കുന്ന പുതു തലമുറയെയും കസവു ഉടുത്ത് ശാലീന സൗന്ദര്യ സങ്കല്പത്തിന്റെ മാതൃകയായിരുന്നു മലയാള മങ്കമാരില്‍ നിന്നും ലിപ്സ്റ്റിക്കും ഹെയര്‍കട്ടും ചെയ്ത മോഡേണ്‍ ഗേള്‍ ആയി മാറാന്‍ ശ്രമിക്കുന്ന കേരളീയ യുവതികളെയും ഫാഷനും ഫ്യൂഷനും കൊണ്ട് തകര്‍ത്തെറിയപ്പെടുന്ന നമ്മുടെ ഓണ സംസ്‌കാരത്തെ വത്യസ്ഥമായ രീതിയില്‍ വരച്ചു കാട്ടുന്ന സംഗീത ആല്‍ബമാണ് മഹാബലി പ്രജാപതേ.
പൂര്‍ണ്ണമായും തീയേറ്റര്‍ ആശയത്തില്‍ ആണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. പണിക്കേഴ്‌സ് മീഡിയയുടെ ബാനറില്‍ മനോജ് പണിക്കര്‍ സംവിധാനവും ഗാനാലാപനം നടത്തിയ ആല്‍ബത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം. പ്രദീപ് കുമാറും, ജിന്‍സ് ഗോപിനാഥും ചേര്‍ന്നാണ്. ക്യാമറ ഹരീഷ് ആര്‍. കൃഷ്ണ.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.