എൻജിനീയറിംഗ് എൻട്രൻസിൽ ഒന്നാം റാങ്കിന്റെ തിളക്കവുമായി ഇടുക്കി അണക്കര സ്വദേശി വിശ്വനാഥ് വിനോദ്; 600-ൽ 596.8071 മാർക്കോടെയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.

Avatar
M R Raju Ramapuram | 07-09-2022

1267-1662519389-img-20220907-082555

വിശ്വനാഥ് വിനോദ്

പാലാ: എൻജിനീയറിംഗ് എൻട്രൻസിൽ ഒന്നാം റാങ്ക് നേടി ഇടുക്കി അണക്കര സ്വദേശി വിശ്വനാഥ് വിനോദ്. പാലാ ബ്രില്യൻ്റിലെ വിദ്യാർത്ഥിയാണ് വിശ്വനാഥ് വിനോദ്. 600-ൽ 596.8071 മാർക്കോടെയാണ് ചരിത്ര വിജയം കരസ്ഥമാക്കിയത്. ഇടുക്കി അണക്കര ശങ്കരമംഗലം വീട്ടിൽ വിനോദ് കുമാറിന്റെയും ചാന്തിനി വിനോദിന്റെയും മകനാണ് വിശ്വനാഥ്.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


മാന്നാനം കെ ഇ സ്കൂളിലെ പ്ലസ് ടൂ പഠനത്തോടൊപ്പം പാലാ ബില്ല്യന്റിലെ രണ്ടുവർഷത്തെ റസിഡൻഷ്യൽ ഐ ഐ റ്റി കോച്ചിംഗിന് പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. കേരളാ എൻജിനീയറിംഗ് പരീക്ഷയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്കോറായ 950 ആണ് വിശ്വനാഥ് കരസ്ഥമാക്കിയത്.

ജെ ഇ ഇ മെയിൻ പരീക്ഷയിലും വിശ്വനാഥ് ഉന്നതവിജയം നേടിയിരുന്നു. സഹോദരൻ വിഷ്ണു വിനോദ് 2019 കേരള എൻജിനീനിയറിംഗ് പരീക്ഷയിലെ 1-ാം റാങ്ക് ജേതാവായിരുന്നു. ഇപ്പോൾ ഐ ഐ റ്റി മദ്രാസിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്.

രണ്ടുവർഷത്തിനിടയിൽ ബ്രില്ല്യന്റിലെ ഉന്നതനിലവാരത്തിലുള്ള ക്ലാസ്സുകളും നിരവധി മാതൃകാ പരീക്ഷകളും സംശയനിവാരണത്തിന് അദ്ധ്യാപകരുടെ നിർലോഭമായ സഹകരണവും മാതാപിതാക്കളുടെ പിൻതുണയും പ്രോത്സാഹനവും തന്റെ വിജയത്തിന് കാരണമായി എന്ന് വിശ്വനാഥ് പറയുന്നു. ജെ ഇ ഇ അഡ്വാൻസ്ഡിലെ മികച്ച വിജയത്തിലൂടെ ഐ ഐ റ്റി. അഡ്മിഷൻ പ്രതീക്ഷിച്ചിരിക്കുകയാണ് വിശ്വനാഥ്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.64 MB / ⏱️ 0.0193 seconds.