ഇലഞ്ഞി: ഇന്നിന്റെ ആവശ്യം ചലനാത്മകമായ യുവത്വമാണെന്ന് കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ എൻ മധുസൂദനൻ പറഞ്ഞു.
ഇലഞ്ഞി വിസാറ്റ് എൻജിനീയറിംഗ് കോളേജിലെ 2018 - 2022 ബാച്ചിലെ ബി. ടെക് വിദ്യാർത്ഥികളുടെ ഗ്രാഡുവേഷൻ ഡേ - പ്രായാഗാ 2022 നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. അനൂപ് കെ ജെ അദ്ധ്യക്ഷത വഹിച്ചു.
യുണിസിസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെയും ചെയർമാനായ രാജു കുര്യൻ മുഖ്യ പ്രഭാഷണം നടത്തി.
വിസാറ്റ് എൻജിനീയറിംഗ് കോളേജ് ഡയറക്ടർ റിട്ട. വിങ്ങ് കമാൻഡർ പ്രമോദ് നായർ, മുൻ ഡയറക്ടർ റിട്ട. ബ്രിഗേഡിയർ ജോസഫ് മാത്യു, മുൻ പ്രിൻസിപ്പാൾ പ്രൊഫ. ഡോ. എബി തോമസ് തച്ചിൽ, ഡീൻ പ്രൊഫ. ബിന്ദു ഏലിയാസ്, റജിസ്ട്രാർ പൊഫ. പി എസ് സുബിൻ, ഡീൻ റിസർച്ച് ഡോ. സുഭാഷ് ടി ഡി, കോളേജ് പി ആർ ഒ ഷാജി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിസാറ്റ് ന്യൂസ് ലെറ്റർ "ബിറ്റ് ആന്റ് ബൈറ്റ്സ് " പ്രകശനം ചെയ്തു.
Also Read » വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ആന്റിറാഗ്ഗിംഗ് ബോധവൽക്കരണ ക്ലാസ്സ് നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.