മൂന്നാംഘട്ട അലോട്ട്മെന്റ് വന്നിട്ടും ഉപരിപഠനത്തിന് സീറ്റില്ല; അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചു.

Avatar
M R Raju Ramapuram | 05-09-2022

1254-1662386320-img-20220905-191204

ജില്ലയിൽ എത്താം ക്ലാസ്സ് വിജയിച്ച കുട്ടികൾക്ക് ഉപരിപഠന സൗകര്യം ലഭ്യമാക്കുന്നതിനുവേണ്ടി കോട്ടയം ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്ക് നിവേദനം നൽകുന്നു.

കോട്ടയം: ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ സീറ്റ് വർദ്ധിപ്പിച്ചു. ഹയർസെക്കൻഡറി മൂന്നാംഘട്ട അലോട്ട്മെൻറ് വന്നിട്ടും കോട്ടയം ജില്ലയിലെ പത്താം ക്ലാസ് ജയിച്ച വിദ്യാർത്ഥികൾക്ക് അവർ ആവശ്യപ്പെട്ട ഗ്രൂപ്പും സ്കൂളുകളും ലഭ്യമല്ലാതെ വന്നിരിക്കുന്നതിനാൽ കോട്ടയം ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റുകളിൽ മാർജിനിൽ ഇൻക്രീസ് നൽകി കുട്ടികൾക്ക് ഉപരിപഠന സൗകര്യം ലഭ്യമാക്കുന്നതിനുവേണ്ടി സീറ്റുകൾ വർദ്ധിപ്പിക്കമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്ക് നിവേദനം നൽകിയിരുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നിവേദനത്തെ തുടർന്നാണ് സീറ്റുകൾ വർദ്ധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ്. ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത് പാലാ വിദ്യാഭ്യാസ ജില്ലയാണ്. ആയിരങ്ങൾ പരിശീലനം നേടുന്ന നിരവധിയായ എൻട്രൻസ് പരീക്ഷ പരിശീലന കേന്ദ്രങ്ങൾ പാലായിൽ ഉള്ളതിനാൽ കൂടുതൽ കുട്ടികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയിൽ എത്തുന്നതും കോട്ടയം ജില്ലയിലെ കുട്ടികളുടെ പ്ലസ് വൺ അഡ്മിഷൻ പ്രതിസന്ധിയിലാക്കുന്നു.

സംസ്ഥാനത്തെ മറ്റു ജില്ലകളിൽ ഇത്തരത്തിൽ സീറ്റ് വർദ്ധന നടത്തിയത് പോലെ കോട്ടയം ജില്ലയിലെ സ്കൂളുകളിലും ഈ വർദ്ധനവ് ലഭ്യമാക്കണമെന്ന് ജോസ് കെ മാണി വിദ്യാഭ്യാസ മന്ത്രിയോട്ആ വശ്യപ്പെട്ടിരുന്നു.


Also Read » സാന്ദ്രാ രാജിന് മെഡിക്കൽ കോളേജിൽ എംബിബിഎസ് ന് അഡ്മിഷൻ; കേരളാ കോൺഗ്രസ്സ് (എം) പഴമല വാർഡ് കമ്മിറ്റി യോഗം സാന്ദ്രാ രാജിനെ ആദരിച്ചു


Also Read » എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ നടത്താൻ ക്യുഐപി യോഗ തീരുമാനം; ഇക്കാര്യം ഗവൺമെന്റിനോട് ശുപാർശ ചെയ്യുവാനും ഓൺലൈനിൽ ചേർന്ന യോഗത്തിൽ തീരുമാനം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.2439 seconds.