ചിങ്ങവനം - ഏറ്റുമാനൂർ നവീകരിച്ച റെയിൽവേ ഇരട്ടപ്പാത പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

Avatar
Web Team | 31-08-2022

1227-1661958369-img-20220831-wa0000

ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള 17 കിലോമീറ്റർ മീറ്റർ അടക്കം നിർമ്മാണം പൂർത്തിയാക്കിയ 632 കിലോമീറ്റർ മീറ്റർ നീളമുള്ള ഇരട്ടപ്പാത പ്രധാനമന്ത്രി നരേന്ദ്ര മോദി നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ ചേരുന്ന യോഗത്തിൽ വെച്ച് നാളെ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ ഓൺലൈൻ പ്രദർശനം കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ എന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രദർശിപ്പിക്കുന്നതാണ്. വൈകിട്ട് 5.45 മുതൽ 6.45 വരെയാണ് യോഗം. ഇരട്ടപ്പാതയോടൊപ്പം, കൊച്ചി മെട്രോയുടെ നിർമ്മാണം പൂർത്തിയായ ലൈനും ഉദ്ഘാടനം ചെയ്യും. എറണാകുളത്തേക്ക് ഇതിനോടനുബന്ധിച്ച് കോട്ടയത്ത് നിന്നും പുതിയ മെമു സർവീസ് ആരംഭിക്കും. മെമുവിന്റെ ഫ്ലാഗ് ഓഫ് ഞാൻ വൈകിട്ട് 5.45ന് നിർവഹിക്കും.

ഏറ്റുമാനൂർ-ചിങ്ങവനം 17 കി. മീറ്റർ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കി ഉൽഘാടനം ചെയ്യുമ്പോൾ കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ ഒരു നാഴികക്കല്ല് കടക്കുകയാണ്. മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള 632 കി. മീറ്റർ പാതയാണ് തുറന്നുകൊടുക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി, ഘട്ടം ഘട്ടമായി പാതയിരട്ടിപ്പിക്കൽ നടപടി പൂർത്തീകരിച്ച്, കഴിഞ്ഞ മെയ് മാസത്തിൽ സുരക്ഷാ പരിശോധനയും പൂർത്തീകരിച്ചാണ് റെയിൽവേ ഇരട്ടപ്പാത നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിന്റെ നിർമ്മാണവും, സ്റ്റേഷൻ കെട്ടിടത്തിന്റെ നവീകരണവും ഡിസംബർ മാസം പൂർത്തിയാക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് റെയിൽവേ ഉദ്യോഗസ്ഥരുടെ അവലോകന യോഗം സെപ്റ്റംബർ മാസം അവസാന വാരം ചേരും


Also Read » വിസാറ്റ് എൻസിസി യൂണിറ്റും സ്വച്ഛ് ഭാരത് മിഷനും സയുക്തമായി വൈക്കം റോഡ് റെയിൽവെ സ്റ്റേഷനും പരിസരവും ശുചീകരിച്ചു


Also Read » ളാലം സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം റവന്യൂ വകുപ്പു മന്ത്രി കെ രാജൻ 18 ന് ഉദ്ഘാടനം ചെയ്യും



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.62 MB / This page was generated in 0.2561 seconds.