അറിവിന്റെയും വിജ്ഞാനത്തിന്റെയും ഉത്പാദന പ്രചരണങ്ങളുടെ പാരമ്പര്യമാണ് ഇന്ത്യയുടെ എക്കാലത്തെയും ഔന്നത്യം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Avatar
M R Raju Ramapuram | 31-08-2022

1226-1661918243-img-20220829-wa0097-1

ഡോ. കെ ആർ നാരായണൻ ചെയറിന്റെയും ബിഷപ്പ് തറയിൽ മെമ്മോറിയൽ എഡ്യൂക്കേഷണൽ തിയേറ്റിന്റെയും ഉദ്ഘാടനം കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു. നവിത എലിസബത്ത് ജോസ്, പ്രിൻസിപ്പാൾ ഡോ. സ്റ്റീഫൻ മാത്യു, മോൻസ് ജോസഫ് എം എൽ എ, കോട്ടയം അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യമാർ മാത്യു മൂലക്കാട്ട്, തോമസ് ചാഴികാടൻ എം പി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഐശ്വര്യസുരേന്ദ്രൻ എന്നിവർ സമീപം.

ഉഴവൂർ: അറിവിന്റെയും വിജ്ഞാനത്തിന്റെയും ഉത്പാദന പ്രചരണങ്ങളുടെ പാരമ്പര്യമാണ് ഇന്ത്യയുടെ എക്കാലത്തെയും ഔന്നത്യം എന്ന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ഡോ. കെ ആർ നാരായണൻ ചെയറിന്റെയും ബിഷപ്പ് തറയിൽ മെമ്മോറിയൽ എഡ്യൂക്കേഷണൽ തിയേറ്ററിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടാഗോറിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഭാരതത്തിൽ ജനിച്ചു എന്നതിലല്ല മറിച്ച് ഭാരതീയർ സജീവമായ വാക്കുകളെ വിജയകരമായി സംരക്ഷിക്കുന്നു എന്നതിനാൽ ഞാൻ ഭാരതത്തെ സ്നേഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാന്തരത്തിൽ ജ്ഞാനലഭ്യത പൊതു സാമാന്യത്തിൽ നിന്ന് അന്യവത്ക്കരിക്കപ്പെടുന്ന സാഹചര്യം ഉണ്ടായി. സ്വാമി രംഗനാഥനന്ദയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ജ്ഞാനത്തിന്റെ ആരാധകരിൽ നിന്ന് ജ്ഞാനത്തിന്റെ പ്രതിനായകരായി നാം മാറിയതോടെ അഹം ബ്രഹ്മാസമി, തത്വമസി എന്ന ഭാരതീയ ദർശനങ്ങളിൽ നിന്ന് നാം വ്യതിചലിച്ചുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


ഈ വ്യതിചലനമാണ് ഡോ. കെ ആർ നാരായണൻ അടക്കമുളള ആളുകൾ ബാല്യത്തിൽ നേരിട്ട് വിവേചനമെന്നും നാം മനസ്സിലാക്കണം. വിദ്യാഭ്യാസം തന്നെത്തന്നെയും സമൂഹത്തെയും രൂപാന്തരപ്പെടുത്തുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ഡോ. കെ ആർ നാരായണന്റെ ജീവിതമെന്നും ഗവർണർ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. ഡോ. കെ ആർ നാരായണന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ വിദ്യാർത്ഥികളിലേക്ക് എത്തിക്കുക, ജീവിതവിജയം കൈവരിക്കുന്നതിന് അദ്ദേഹം സ്വീകരിച്ച മാർഗങ്ങൾ പകർന്നു കൊടുക്കുക എന്നിങ്ങനെയുളള ഉദ്ദേശ്യത്തോടെ പ്രഭാഷണ പരമ്പകൾ സംഘടിപ്പിക്കുകയാണ് ഈ ചെയറിന്റെ ലക്ഷ്യം.

അത്യാധുനിക മൾട്ടിപ്ലക്സ് തീയേറ്റർ മാതൃകയിൽ രാജ്യാന്തര നിലവാരത്തിലുളള സൗകര്യങ്ങളോടുകൂടിയ ബിഷപ്പ് തറയിൽ സ്മാരക എഡ്യൂക്കേഷണൽ തീയേറ്ററും കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ ഈ തീയേറ്റർ പൂർണ്ണമായി ശീതീകരിച്ചതാണ്. 127 സീറ്റുകൾ, അത്യാധുനിക സൗകര്യങ്ങളുളള മികച്ചവേദി, ശബ്ദസംവിധാനം, വൈഫൈ കണക്ഷൻ തുടങ്ങിയവയുണ്ട്. ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ ഈ തീയേറ്റർ ആധുനിക പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്കു പഠനസൗകര്യം ഉറപ്പാക്കുന്നതിനും വിനോദത്തിലൂടെ വിജ്ഞാനം എന്ന ലക്ഷ്യത്തിലെത്താൻ സിനിമ ഉൾപ്പെടെയുള്ളവയുടെ അവതരണത്തിനും വേണ്ടിയാണ് സജ്ജമാക്കിയിരിക്കുന്നത്.

കോളേജ് മാനേജർ ഫാ. അലക്സ് ആക്കപ്പറമ്പിൽ കോളേജിന്റെ ഉപഹാരം ഗവർണർക്ക് സമ്മാനിച്ചു. കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷതവഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സ്റ്റീഫൻ മാത്യു സ്വാഗതം ആശംസിച്ചു. ശാന്തിഗിരി ആശ്രമം ഓർഗനൈസിങ്ങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മോൻസ് ജോസഫ് എം എൽ എ, തോമസ് ചാഴികാടൻ എം പി എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി ഐശ്വര്യ സുരേന്ദ്രൻ കൃതജ്ഞത പറഞ്ഞു.


Also Read » ഇന്ത്യയുടെ ആദ്യ ‘സൗരദൗത്യം’ ആദിത്യ എൽ1 വിക്ഷേപണം ഇന്ന്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.65 MB / ⏱️ 0.0244 seconds.