മഠത്തിപറമ്പ് - നീരാളക്കോട് റോഡ് കുഴികളടച്ച് ഗതാഗത യോഗ്യമാക്കണം: ജനാധിപത്യ കേരളാ കോൺഗ്രസ്

Avatar
M R Raju Ramapuram | 28-08-2022

1207-1661688118-img-20220828-172117

ഞീഴൂർ: കടുത്തുരുത്തി - ഞീഴൂർ പഞ്ചായത്തുകളെ തമ്മിൽ പാഴുത്തുരുത്ത് കരയെബന്ധിപ്പിക്കുന്ന മഠത്തിപറമ്പ് - നീരാളക്കോട് റോഡ് (മാർ കുര്യാക്കോസ് കുന്നശേരി റോഡ്) എത്രയും വേഗം കുഴികളടച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ഞീഴൂർ മണ്ഡലം കമ്മറ്റി അധികാരികളോട് ആവശ്യപ്പെട്ടു.

റോഡ് പൊട്ടി പൊളിഞ്ഞ് ഗർത്തങ്ങളും, കുഴികളും രൂപപ്പെട്ടിട്ട് മാസങ്ങളോളമായി. മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണെന്നും യോഗം ചൂണ്ടിക്കാട്ടി.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ജനാധിപത്യ കേരളാ കോൺഗ്രസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ സന്തോഷ് കുഴിവേലിൽ യോഗം ഉത്ഘാടനം ചെയ്തു. പാപ്പച്ചൻ വാഴയിൽ അദ്ധ്യക്ഷത വഹിച്ചു.

രാജേഷ് മ്യാലിൽ, ജിഷോ എം ആർ, ബേബി ജോൺ, അനീഷ് കാട്ടാമ്പാക്ക്, ദേവസ്യാ വർക്കി എന്നിവർ പ്രസംഗിച്ചു.


Also Read » കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുരയുടെ നിര്യാണത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് അനുശോചനം രേഖപെടുത്തി


Also Read » പാലാ പാരലൽ റോഡിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2553 seconds.