കോട്ടയം (അയ്മനം ബാബു നഗർ): കേരളത്തിലെ കാർഷിക മേഖലയിൽ നിലവിലുള്ള കൃഷി രീതികളിൽ സങ്കേതിക - ആധുനിക കൃഷി സമ്പ്രദായം നടപ്പിലാക്കിയാൽ മാത്രമേ കർഷകർക്ക് ലാഭത്തിലുള്ള വരുമാനം ലഭിക്കുകയുള്ളുവെന്നും, ഇതിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിലൂടെയും നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പു മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരള കർഷക സംഘം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരന്നു അദ്ദേഹം.
കേരളത്തിൽ അന്യസംസ്ഥാനങ്ങളെ അപേക്ഷിച്ച് നെൽകൃഷി, റബ്ബർ, പച്ചക്കറികൾ ഉൾപ്പെടെയുള്ളവയുടെ ഉൽപാദനം കുറഞ്ഞത് സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് തുടർന്ന് സംസാരിച്ച കേരള കർഷക കടാശ്വാസ കമ്മീഷൻ അംഗം പി എം ഇസ്മയിൽ പറഞ്ഞു. ആർ നരേന്ദ്രനാഥ് അടങ്ങുന്ന പ്രസിഡീയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.