ഉഴവൂർ ഗ്രാമപഞ്ചായത്ത് ആഫ്രിക്കൻ ഒച്ച് നിർമാർജ്ജന വാരം ആചരിക്കുന്നു

Avatar
M R Raju Ramapuram | 26-08-2022

1195-1661528224-images-3

ഉഴവൂർ: മനുഷ്യനും കൃഷിക്കും ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ആഫ്രിക്കൻ ഒച്ചിനെതിരെ പ്രതിരോധം തീർക്കാൻ തീരുമാനിച്ച്‌ ഉഴവൂർ ഗ്രാമപഞ്ചായത്. കോട്ടയം ജില്ല ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി ഉഴവൂർ ഗ്രാമപഞ്ചായത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പഞ്ചായത്തുതല യോഗത്തിൽ ആണ് തീരുമാനം.

പഞ്ചായത്ത് മെമ്പർമാർ, കൃഷി വകുപ്പ് ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മസേന, തൊഴിലുറപ്പ് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, വ്യാപാരി വ്യവസായികൾ എന്നിവരുടെ സംയുക്ത യോഗത്തിൽ ആണ് തീരുമാനം. കുട്ടികളിൽ മസ്തിഷ്കജ്വരത്തിന് കാരണമാകുന്ന ആഫ്രിക്കൻ ഒച്ച് മുന്നൂറിലധികം കാർഷിക വിളകളെയും സാരമായി ബാധിക്കും എന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഉഴവൂർ പഞ്ചായത്തിൽ കഴിഞ്ഞ വർഷം ആഫ്രിക്കൻ ഒച്ചിന്റെ സാനിദ്ധ്യം ആദ്യം കണ്ടെത്തിയപ്പോൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക സർവകലാശാലയിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാർ ഉൾപ്പെടെയുള്ള വിദ്ഗദരെ ഉഴവൂരിൽ എത്തിച്ചു പഠനം നടത്തുകയും, പ്രദേശവാസികൾക്ക് പരിശീലനം നൽകുകയും, പ്രസ്തുത വീഡിയോ പഞ്ചായത്തിൽ ജനങ്ങളുടെ ബോധവൽക്കരണത്തിനായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

താൽക്കാലികമായ നിയന്ത്രണം കൊണ്ടുവരാൻ അന്ന് സാധിച്ചിരുന്നു എങ്കിലും വീണ്ടും അനിയന്ത്രിതമായി പെരുകുന്ന സാഹചര്യമാണ് ഉണ്ടായത്. ആഫ്രിക്കൻ ഒച്ചിനെ നിയത്രിക്കുന്നതിന്റെ ഭാഗമായി കെണികൾ ഒരുക്കേണ്ടവിധം ലഘുലേഖ, അന്നൗൺസ്‌മെന്റ് എന്നീ മാർഗത്തിലൂടെ ആളുകളെ ബോധവൽക്കരിക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കെണി ഒരുക്കുന്നതിനു ആവശ്യമായ പരിശീലനം നൽകും.

ഒച്ചിന്റെ ഭീഷണി നേരിടുന്ന എല്ലാവരും വരുന്ന ഒരാഴ്ച ദിവസേന കെണി ഒരുക്കണമെന്നും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ആഫ്രിക്കൻ ഒച്ചിനെ നിർമാർജ്ജനം ചെയ്യാൻ സാധിക്കു എന്നും പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, വൈസ് പ്രസിഡന്റ്‌ ഏലിയാമ്മ കുരുവിള, സെക്രട്ടറി സുനിൽ എസ്, കൃഷി ഓഫീസർ തെരേസ എന്നിവർ അഭിപ്രായപെട്ടു.


Also Read » കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞ് വീണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര വിടവാങ്ങി


Also Read » മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണന്റെ പ്രതിമ സ്ഥാപിക്കലുമായി ഉഴവുർ ഗ്രാമപഞ്ചായത്ത് രാഷ്ട്രീയം കലർത്തുന്നതായി ആക്ഷേപംComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.2735 seconds.