പാലാ വഴി തിരുവനന്തപുരം - ഗുരുവായൂർ സൂപ്പർഫാസ്റ്റ് ആരംഭിക്കുന്നു; ഓഗസ്റ്റ് 27 മുതൽ ഓടിത്തുടങ്ങും.

Avatar
M R Raju Ramapuram | 26-08-2022

1193-1661514678-img-20220826-170217

പാലാ: പ്രമുഖ ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂർക്ക് തിരുവനന്തപുരത്തു നിന്നും പാലാ വഴി പുതിയ സൂപ്പർഫാസ്റ്റ് സർവ്വീസ് ആരംഭിക്കുന്നു.
ക്ഷേത്ര നട തുറക്കും മുൻപേ
വെളുപ്പിന് ഗുരുവായൂർ എത്തും വിധമാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തു നിന്നും വൈകുന്നേരം 6.30ന് ആരംഭിച്ച് പുനലൂർ, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി വഴി 11.40 ന് പാലായിലും തൊടുപുഴ, തൃശൂർ വഴി 3.30ന് ഗുരുവായൂരിലും എത്തും.
തിരികെ 12.50 ന് ഗുരുവായൂർ നിന്നും പുറപ്പെട്ട് വൈകുന്നേരം 5.10 ന് പാലായിൽ എത്തും. കാത്തിരപ്പള്ളി, പത്തനംതിട്ട വഴി 10.15ന് തിരുവനന്തപുരത്ത് എത്തും.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പൂർണ്ണമായും റിസർവേഷൻ സൗകര്യത്തോടെയാവും യാത്രാ സൗകര്യം ലഭ്യമാകുക. റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
രാത്രി 11.4Oന് പാലായിൽ നിന്നും തൊട്ടുപുഴ, മൂവാറ്റുപുഴ, തൃശൂർ ഭാഗത്തേക്ക് ഇതോടെ യാത്രാ സൗകര്യം ലഭ്യമാകും.

വൈകുന്നേരം പത്തനംതിട്ട, പുനലൂർ, തിരുവനന്തപുരം ഭാഗത്തേക്കും യാത്രാ സൗകര്യമാകും. ഗുരുവായൂർ ദേവസ്വം കമ്മീഷണറും ഗതാഗത സെക്രട്ടറിയും കെ എസ് ആർ ടി സി എം ഡിയുമായ ബിജു പ്രഭാകറിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. ആഗസ്റ്റ് 27 ശനി മുതൽ സർവ്വീസ് ഉണ്ടാകും.

തീർത്ഥാടകരുടെ നിരന്തര ആവശ്യം പരിഗണിച്ച് സർവ്വീസ് ആരംഭിച്ച അധികൃതരെ പാസഞ്ചേഴ്സ് അസോസിയേഷൻ അഭിനന്ദിച്ചു.
സ്വകാര്യ വാഹന ഉപയോഗം പരമാവധി കുറച്ച് സുരക്ഷിത യാത്ര ഒരുക്കുവാൻ ലക്ഷ്യമിട്ടാണ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്.


Also Read » ടെക്നോപാർക്ക് സ്പെഷ്യൽ സർവ്വീസ് വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നു


Also Read » പാലാ നഗരസഭ പ്ലാറ്റിനം ജൂബിലി നിറവിൽ; ആഘോഷങ്ങൾ നവംബർ 21 മുതൽ 25 വരെ; ഒരുക്കങ്ങൾ പൂർത്തിയായതായി ആന്റോ പടിഞ്ഞാറേക്കര



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.3596 seconds.