വിദ്യാർത്ഥികളുടെ ഉത്പന്നങ്ങളുമായി ദേവമാതാ കോളേജിൽ "തന്മ" മെഗാ എക്സിബിഷൻ ഇന്ന്

Avatar
M R Raju Ramapuram | 26-08-2022

കുറവിലങ്ങാട്: ദേവമാതാ കോളേജിലെ വിദ്യാർത്ഥികളുടെ വിവിധങ്ങളായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രദർശന വിപണനമേള സംഘടിപ്പിക്കുന്നു. ഇന്ന് (26/08/2022) രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പാൾ ഡോ. സുനിൽ സി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കുറിവിലങ്ങാട് മർത്ത്മറിയം ഫൊറോനാപള്ളി വികാരി ആർച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ മെഗാ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും.

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ആദ്യവില്പന നിർവ്വഹിക്കും. കോളേജ് ബർസാർ റവ. ഡോ. ജോയൽ ജേക്കബ് പണ്ടാരപ്പറമ്പിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ജോബിൻ ജോസ് ചാമക്കാല, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ആൻസി സെബാസ്റ്റ്യൻ എന്നിവർ യോഗത്തെ അഭിസംബോധന ചെയ്യും.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കരകൗശലവസ്തുക്കൾ, ഭക്ഷ്യോത്പന്നങ്ങൾ, ഓർഗാനിക് പ്രൊഡക്ട്, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ, ഹാൻഡ് എംബ്രോയ്ഡറി വസ്ത്രങ്ങൾ, സോപ്പുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി നൂറ്കണക്കിന് ഉത്പന്നങ്ങളാണ് ഈ എക്സിബിഷനിൽ പ്രദർശനത്തിനും വിപണത്തിനുമായി സജ്ജീകരിച്ചിരിക്കുന്നത്.

ദേവമാതാ കോളേജ് എൻ എസ് എസ് യൂണിറ്റ് ഒരു ഭക്ഷ്യമേളയും എക്സിബിഷനോട് അബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.


Also Read » സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാമപുരം ശാഖ "മെഗാ എംഎസ്എംഇ വായ്പാ മേള" നടത്തുന്നു


Also Read » രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ലഹരി വിരുദ്ധ ദിനവും "സമന്വയ 2022" കോളേജ് മേക്കിംഗ് മത്സരവും സംഘടിപ്പിച്ചു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2753 seconds.