പൂഴിക്കോൽ: അറുനൂറ്റിമംഗലം - ഉദയഗിരി - ആപ്പാഞ്ചിറ റോഡിൽ പൂഴിക്കോൽ സെന്റ് ലൂക്ക്സ് ക്നാനായ പള്ളിക്ക് സമീപം പി ഡബ്ളിയു ഡി റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായി കിടക്കുന്നു. പ്രസ്തുത റോഡിന് ഇരുവശവും കീഴൂർ കോപ്പറേറ്റീവ് ബാങ്കിന്റെ ബ്രാഞ്ചും, ആയുർവേദ ആശുപത്രിയും, വൃദ്ധ സദനവും, സെന്റ് മാർത്താസ് യു പി, എൽ പി സ്കൂളുകളും, കന്യാസ്ത്രീ മഠവും സ്ഥിതി ചെയ്യുന്നു.
ഈ റോഡിൽ ഇരുചക്ര വാഹനം ഉൾപ്പെടെ നൂറ് കണക്കിന് യാത്രാ വാഹനങ്ങൾ കടന്നു പോകുന്നു. എസ് എൻ ഡി പി ജംഗ്ഷൻ മുതൽ അറുനൂറ്റിമംഗലം വരെ റോഡിന്റെ പല ഭാഗങ്ങളും പൊട്ടി പൊളിഞ്ഞു താറുമാറായിരിക്കുകയാണ്. തലയോലപ്പറമ്പ്, കടുത്തുരുത്തി, പെരുവ, കീഴൂർ എന്നിവടങ്ങളിലേക്കുള്ള എളുപ്പ മാർഗ്ഗമാണ് പ്രസ്തുത റോഡ്.
കൂടുതൽ ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ ജനങ്ങൾ രോഷാകുലരാണ്. യുദ്ധകാലാടിസ്ഥാനത്തിൽ പൂഴിക്കോൽ സെന്റ് ലൂക്സ് ക്നാനായ പള്ളിയുടെ മുൻ വശത്തുള്ള വലിയ ഗർത്തം കോൺഗ്രീറ്റ് ചെയ്യുകയോ ടാർ ചെയ്യുകയോ ചെയ്യണമെന്ന് കേരളാ പരിസ്ഥിതി കടുത്തുരുത്തി നിയോജക മണ്ഡലം യോഗം ആവശ്യപ്പെട്ടു.
കേരളാ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സലിൻ കൊല്ലംകുഴി യോഗം ഉത്ഘാടനം ചെയ്തു. സമിതി നിയോജക മണ്ഡലം പ്രസിഡന്റ് വിൽസൺ പുഞ്ചയിൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് കൊല്ലപ്പിള്ളി, എസ് ജോൺ, ജേക്കബ് തോമസ്, എസ് ബി ബാബു എന്നിവർ പ്രസംഗിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.