പാലാ: കെ എം മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിൽ പുതിയ ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് തുറന്നു. സർക്കാർ അംഗീകൃത
തുമ്പൂർമൂഴി മോഡൽ എയറോബിക്ക് കമ്പോസ്റ്റ് യൂണിറ്റാണ് ഇവിടെ സ്ഥാപിച്ചത്. ജൈവ മാലിന്യ സംസ്കരണത്തിന് പരിമിത സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന ആശുപത്രിക്ക് വളരെ പ്രയോജനപ്പെടുന്ന പദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നത്.
മലിനജല ശുദ്ധീകരണത്തിന് നേരത്തെ ആധുനിക പ്ലാൻ്റ് സ്ഥാപിച്ചിരുന്നു. നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പുതിയ പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സിജി പ്രസാദ് അദ്ധ്യക്ഷയായിരുന്നു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, വാർഡ് കൗൺസിലർ ബിജി ജോജോ, സോഷ്യേ എക്കണോമിക്ക് യൂണിറ്റ് അസിസ്റ്റന്റ് എഞ്ചനീയർ ജയകൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ നീനാ ജോർജ് ചെറുവള്ളി, കൗൺസിലർമാരായ ലീനാ സണ്ണി, വിസി പ്രിൻസ്, ജോസ് ചീരാംകുഴി, മായാപ്രദീപ്, ആർ സന്ധ്യ, ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, ആർ എം ഒ ഡോ. സോളി, ഡോ. അരുൺ, എച്ച് എസ് സതീഷ്, എച്ച് ഐ അശോക്, വിശ്വം ജെ എച്ച് ഐമാരായ രജൻ ജിത്ത്, ജഫീസ്, ബിസ്മി, ഉമേഷിത എന്നിവരും ജോസുകുട്ടി പൂവേലി, നഗരസഭാ ആരോഗ്യ - എഞ്ചനീയറിംഗ് വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം സോഷ്യോ ഇക്കണോമിക് യൂണിറ്റാണ് പ്ലാൻ്റിൻ്റെ നിർമ്മാണം പൂർത്തീകരിച്ചു നൽകിയത്. മുഖ്യമായും ആശുപത്രിയിൽ ഉണ്ടാവുന്ന ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങളാണ് ഇവിടെ സംസ്കരിക്കുക.എയറോബിക് കമ്പോസ്റ്റ് സംസ്കരണത്തിൽ വായുസമ്പർക്കത്തിലൂടെ അഴുകുന്ന മാലിന്യങ്ങൾ സംസ്കരിച്ച് ഇവിടെ വളമാക്കി മാറ്റപ്പെടുകയാണ് ചെയ്യുന്നത്.
അഞ്ചു ലക്ഷം രൂപ മുടക്കിയാണ് പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നത്. നഗരപ്രദേശത്ത് കൂടുതൽ സംസ്കരണ പ്ലാൻ്റുകൾ സ്ഥാപിക്കുമെന്ന് ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിലും അറിയിച്ചു. നഗരസഭ മാർക്കററ്റ് കോമ്പൗണ്ടിലും അടുത്ത ഘട്ടത്തിൽ പ്ലാൻ്റുകൾ സ്ഥാപിക്കും.
ഇതിനായി നടപടികൾ നടന്നുവരുന്നതായും അവർ അറിയിച്ചു. പല ഭാഗത്തും മാലിന്യ സംസ്കരണ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥല ലഭ്യത കുറവാണ് എന്നതാണ് പ്രശ്നമെ ന്നും അവർ പറഞ്ഞു.
Also Read » മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.