ഭരണങ്ങാനം : കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവുമായ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
ഭരണങ്ങാനം പഞ്ചായത്തിലെ വലിയ കാവും പുറത്ത് പുതുതായി ആരംഭിച്ച റോയൽ ഗ്രീൻ പ്ലൈവുഡ് കമ്പനിയിൽ നടന്ന തൊഴിലാളി, മാനേജ്മെൻറ് ഏകോപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളിയും മുതലാളിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ആനന്ദ് ചെറുവള്ളി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കെ.റ്റി.യു.സി. നിയോജകമണ്ഡലം പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് പെണ്ണമ്മ തോമസ് പഞ്ചായത്ത് മെമ്പർ സുധ ഷാജി കെ .ടി . യു.സി. മണ്ഡലം പ്രസിഡൻറ് മാർട്ടിൻ കവിയിൽ കമ്പനി ഡയറക്ടർ സുധീർ എം.കെ തൊഴിലാളി പ്രതിനിധികളായ അമ്പിളി ജയൻ , ആൻസി റോയ്, സനൂപ്, അമ്പിളി മനോജ്, ലതിക രാജു തുടങ്ങിയവർ പ്രസംഗിച്ചു
Also Read » കേരളത്തിൽ ഇന്നും മഴ തുടരും; ഇടിമിന്നലിനും സാദ്ധ്യത, രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.