കോട്ടയം: പാലായിലെ ജനങ്ങൾ തെരഞ്ഞെടുത്ത എം എൽ എ മാണി സി കാപ്പനെ അപമാനിച്ചുകൊണ്ട് ഇന്ന് പയപ്പാറിൽ നടക്കുന്ന കരൂർ പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്ര ഉദ്ഘാടനം അപഹാസ്യമാണെന്ന് യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
സ്ഥലത്ത് ഇല്ലാത്ത കോട്ടയം എം പിയെ പാർക്ക് ഉദ്ഘാടകനാക്കുകയും,
ഉദ്ഘാടനം ചെയ്യാൻ അർഹതയുള്ള എം എൽ എയെ ഇല്ലാത്ത റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാനായി ക്ഷണിച്ച് അപമാനിച്ചിരിക്കുന്ന തരംതാഴ്ന്ന ഉദ്ഘാടന മാമാങ്കമാണ് നടക്കുന്നത്.
ഉദ്ഘാടകനായി രാജ്യസഭാംഗം ജോസ് കെ മാണിയെ നിശ്ചയിക്കുകയും,
പാലായിലെ ജനങ്ങൾ തിരഞ്ഞെടുത്ത എം എൽ എയെ അപമാനിക്കുകയും ചെയ്യുന്നത് പാലാക്കാരോടുള്ള വെല്ലുവിളിയാണെന്നും സജി കുറ്റപ്പെടുത്തി.
ഉദ്ഘാടന പരിപാടിയിൽനിന്നും വിട്ട് നിന്നാലും ഒരു വ്യാപാരി തുടങ്ങുന്ന സ്ഥാപനത്തിൽ പണം കൊടുത്ത് ഭക്ഷണം കഴിക്കാനും, സ്ഥാപനത്തിന്റെ വിജയകരമായ പ്രവർത്തനത്തിനും യു ഡി എഫ് സഹകരിക്കുമെന്നും സജി പറഞ്ഞു.
Also Read » ലോൺ ആപ്പുകളും, 72 വെബ്സൈറ്റുകളും നീക്കം ചെയ്യണം; ഗൂഗിളിന് കേരളാ പൊലീസിന്റെ നോട്ടീസ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.