കാവുംകണ്ടം: കാവുംകണ്ടം പള്ളിയിൽ വർണ്ണാഭമായ സ്വാതന്ത്ര്യദിനാഘോഷവും മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളും സംയുക്തമായി ആഘോഷിച്ചു. മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം നടത്തി. വികാരി ഫാ. സ്കറിയ വേകത്താനം പതാക ഉയർത്തി.
ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഗ്രേസി ജോർജ് പുത്തൻകുടിലിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മിഷൻ ലീഗ് അംഗങ്ങൾ "വന്ദേ ഭാരത്" എന്ന പേരിൽ ഇന്ത്യയുടെ ഭൂപടം തയ്യാറാക്കിയത് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. തുടർന്ന് വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിന ക്വിസ്, ദേശാഭക്തി ഗാനം എന്നിവയുടെ മത്സരങ്ങളും നടത്തി. സൺഡേ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഇന്ത്യയുടെ ഭൂപടം വിദ്യാർത്ഥി പ്രതിനിധി അജോ വാദ്യാനത്തിൽ വികാരി ഫാ. സ്കറിയ വേകത്താനത്തിന് സമ്മാനിച്ചു.
തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനദാനം നിർവഹിച്ചു. സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, ആര്യ പീടികയ്ക്കൽ, ജോസ് തയ്യിൽ, ബിൻസി ഞള്ളായിൽ, റിസ്സി ഞള്ളായിൽ, അന്നു വാഴയിൽ, ജോജോ പടിഞ്ഞാറയിൽ, ആൽഫി മുല്ലപ്പള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Also Read » മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസ്സോസിയേഷന്റെ ഉദ്ഘാടനം നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.