പാലാ: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് പയപ്പാറിൽ കരൂർ ഗ്രാമപഞ്ചായത്തിൻ്റെ "ടേക്ക് എ ബ്രേക്ക് " തുറക്കുന്നു. നവീന സൗകര്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഭിന്ന ശേഷി, സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ, വിശ്രമകേന്ദ്രം, മിനി റസ്റ്റോറൻ്റ്, കുട്ടികൾക്കായി പാർക്ക് എന്നീ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാലാ - തൊടുപുഴ റോഡിലെ ഏക ടേക്ക് എ ബ്രേക്ക് പ്രൊജക്ടാണ് പയപ്പാറിൽ സ്ഥാപിച്ചിരിക്കുന്നത്. ധനകാര്യ കമ്മീഷൻ അവാർഡ്, പഞ്ചായത്ത് തനതു ഫണ്ട്, പെർഫോമൻസ് ഗ്രാൻ്റ് എന്നിവ അടക്കം 31 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി പൂർത്തിയാക്കിയത്.
തിരക്കേറിയ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് വളരെ സഹായകരമാകുന്ന വിധമാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജു, വൈസ് പ്രസിഡണ്ട് സീന ജോൺ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി മുണ്ടത്താനം, വാർഡ് മെമ്പർ ലിൻ്റെൺ ജോസഫ് എന്നിവർ പറഞ്ഞു.
ആഗസ്റ്റ് 18 വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം പി, മാണി സി കാപ്പൻ എം എൽ എ എന്നിവരും പങ്കെടുക്കും.
സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് വളരെ പ്രയോജനകരമായ വിധം ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കിയ കരൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയെ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അഭിനന്ദിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.