കോട്ടയം: രാമപുരം പഞ്ചായത്ത് ദേശീയ പതാകയോട് അനാദരവ് കാണിച്ചതായി പരാതി. രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമപുരം ടൗണിൽ ദേശീയ പതാക ഉയർത്തിയത് സംബന്ധിച്ചാണ് പരാതി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ് പതാക ഉയർത്തിയെങ്കിലും പതാകയ്ക്ക് പ്രാധാന്യം കൊടുത്തില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇത് ദേശീയ പതാകയോടുള്ള അനാദരവായി പ്രതിപക്ഷം ചൂണ്ടി കാണിക്കുന്നു.
മറ്റുള്ള അലങ്കാരങ്ങൾക്കു മേലെയാണ് പതാക ഉയർത്തേണ്ടത് എന്നിരിക്കെ രാമപുരത്ത് പതാക അലങ്കാരങ്ങൾക്ക് താഴെയാണ് ഉയർത്തിയത് എന്ന് പ്രതിപക്ഷ നേതാവ് KK ശാന്തറം ആരോപിച്ചു.രാമപുരം പഞ്ചായത്തിലെ ജനങ്ങൾക്ക് മാതൃകയാകേണ്ട പഞ്ചായത്ത് പ്രസിഡന്റ് തെറ്റായ ദേശീയ പതാക ഉപയോഗം മൂലം സമൂഹത്തിനു തെറ്റായ സന്ദേശമാണ് നൽകുന്നതെന്നുംഅദ്ദേഹം പറഞ്ഞു..ഇത് സംബന്ധിച്ച് പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിയുമായ റോബി ഊടുപുഴയിൽ ജില്ലാ കളക്ടർക്കും, ജില്ലാ പോലീസ് സുപ്രഡന്റിനും പരാതി നൽകി.
Also Read » കാർ തടഞ്ഞുനിർത്തി യുവാവിന് മർദ്ദനം; മണ്ണ് മാഫിയ സംഘത്തിനെതിരെ പരാതി നൽകിയതിനെന്ന് ആരോപണം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.