ഒരു നാടിന്റെ മുഴുവൻ ഒത്തൊരുമയുടെ പ്രതീകമായിമാറുകയാണ് ശുഭകരമായി പരിസമാപ്തിയിലേയ്ക്ക് നീങ്ങുന്നു രാമപുരത്തെ നാലമ്പല ദർശനം.
വിവിധ സ്ഥലങ്ങളില്‍ നിന്നും നാലമ്പലങ്ങളില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് എന്നും കൈത്താങ്ങായി സന്നദ്ധ സേവാ അംഗങ്ങളുടെ സേവനങ്ങള്‍ മഹത്തരമാണ്. എല്ലാ ക്ഷേത്രങ്ങളിലും ഭക്തജനങൾക്ക് കുടിവെള്ള വിതരണം മുതല്‍ ട്രാഫിക്ക് നിയന്ത്രിക്കുന്നത് വരെ സന്നദ്ധ സേവാ അംഗങ്ങളാണ്. ഇത്
ഭക്തജനങ്ങള്‍ക്ക് വളരെയേറെ ആശ്വാസകരമാണ്. അതാത് പ്രദേശങ്ങളിലെ സ്ത്രീകളും കുട്ടികളും എല്ലാം ഉൾപ്പെടുന്ന ഭക്തജന സമൂഹമാണ് മുന്നിൽ നിന്ന് പ്രവർത്തിക്കുന്നത്.
നാട്ടുകാരായ ഭക്തജനങ്ങൾക്കും സേവാ പ്രവർത്തകർക്കും പുറമെ പോലീസ് , ആരോഗ്യ വകുപ്പ് . KSRTC തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണ്. ആഥിദേയരായ രാമപുരം ഗ്രാമപഞ്ചായത്തും തീർത്ഥാടനം സുഗമമാക്കുന്നതിന് സജീവമായി രംഗത്തുണ്ടായിരുന്നു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രിയ കക്ഷികളുടെയും ആത്മാർത്ഥമായ പിന്തുണയും നാലമ്പല ദർശനം വിജയകരമാക്കുന്നതിൽ നിർണ്ണായകമായിരുന്നു.
നാലമ്പല ദര്‍ശന കമ്മിറ്റി ഭാരവാഹികളായ അഡ്വ. എ.ആര്‍. ബുദ്ധന്‍ പ്രസിഡന്റും, പി.ആര്‍. രാമന്‍ നമ്പൂതിരി സെക്രട്ടറിയും, പി.സി. ശ്രീകുമാര്‍ ട്രഷററും, പബ്ലിസിറ്റി കൺവീനറായി കെ. കെ വിനു കൂട്ടുങ്കലും കമ്മിറ്റി അംഗങ്ങളായി വി. സോമനാഥന്‍ നായര്‍ അക്ഷയ, പ്രദീപ് നമ്പൂതിരി അമനകര മന, രഘുനാഥന്‍ കുന്നൂര്‍മന, നാരായണന്‍ കാരനാട്ട്, മനോജ്കുമാര്‍ മറ്റക്കാട്ട്, വാസുദേവന്‍ നായര്‍ വൃന്ദാവന്‍, ഉണ്ണികൃഷ്ണന്‍ കൃഷ്ണനിവാസ്, പി.പി. നിര്‍മ്മലന്‍ പെട്ടകത്താനത്ത്, വി.എസ്. തങ്കപ്പന്‍ വാഴയ്ക്കല്‍, നീലകണ്ഠന്‍ നമ്പൂതിരി കൊണ്ടമറുക് ഇല്ലം, എന്നിവരടങ്ങുന്ന വലിയൊരു സംഘം എപ്പോഴും നാലമ്പലങ്ങളില്‍ കർമ്മ നിരതരാണ്. നാലമ്പലങ്ങളില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഇവരുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ആശ്വാസമാവുകയാണ്.
നാലമ്പലങ്ങളില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ നിന്നും വ്യാപാരവുമായി എത്തുന്ന പാവപ്പെട്ട കര്‍ഷകരടങ്ങുന്ന ചെറുകിട വ്യാപാരികള്‍ക്ക് നാലമ്പല ദര്‍ശന കമ്മിറ്റിയുടെ ഇടപെടലുകള്‍ ആശ്വാസകരമാണ്. കഴിഞ്ഞ ദിവസം പൈനാപ്പിള്‍ വില കുത്തനെ ഇടിഞ്ഞപ്പോള്‍ ചില കര്‍ഷകര്‍ക്ക് സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ പൈനാപ്പിള്‍ കൃഷിയിടങ്ങളില്‍ നിന്നും വെട്ടിയെടുത്ത് നാലമ്പല പരിസരത്തെത്തി വിപണനം നടത്തി സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുവാനും ഒരു പരിധിവരെ സഹായിച്ചു. ലോട്ടറി വില്‍ക്കുന്ന തൊഴിലാളികള്‍ക്കും നാലമ്പലങ്ങളിലെ കച്ചവടം ആശ്വാസമാണെന്ന് ലോട്ടറി തൊഴിലാളികളും പറയുന്നത്. സ്വയം തൊഴിൽ ആയി കര കൗശല വസ്തുക്കൾ നിർമ്മിക്കുന്നവർക്കും ഈ മഴക്കാലം ആശ്വാസകരമായിരുന്നു.
സേവാ ഭാരതിയുടെ നേതൃത്വത്തില്‍ നാലമ്പലങ്ങളില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് സൗജന്യമായി ഔഷധ വെള്ളം വിതരണവും എല്ലാ ക്ഷേത്രങ്ങളിലും നടക്കുന്നുണ്ട്. രാമപുരം പഞ്ചായത്തിലെ ചെറുതും വലുതുമായ നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് കർക്കിടക മാസത്തിലെ നാലമ്പല ദർശനം വലിയൊരു ആശ്വാസമായിരുന്നു ജാതി മത ഭേദമന്യേ രാമപുരത്തെ മുഴുവൻ ജനങ്ങളുടെയും ഉത്സവമായിരുന്ന നാലമ്പല ദർശനത്തിന്റെ ഈ വർഷത്തെ തീർത്ഥാടന കാലം അവസാനിക്കുകയാണ്. ഭക്തജനങ്ങളും , കർഷകരും , വ്യാപാരികളും , നാട്ടുകാരും പ്രതീക്ഷയോടെ അടുത്ത തീർത്ഥാടന കാലത്തിനായി കാത്തിരിക്കുന്നു ...............
പ്രാർത്ഥനകളോടെ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.