കുട്ടികളുടെ സർവ്വതോന്മുഖമായ വികസനത്തിന് എൻ എസ് എസ് ക്യാമ്പുകൾ ഉപകരിക്കും: രാജേഷ് വാളിപ്ലാക്കൽ

Avatar
M R Raju Ramapuram | 13-08-2022

1146-1660401127-img-20220813-195038

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സപ്തദിന സഹവാസ ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്യുന്നു.

പ്രവിത്താനം: കുട്ടികളുടെ സർവ്വതോന്മുഖമായ വികസനത്തിന് എൻ എസ് എസ് ക്യാമ്പുകൾ ഉപകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സപ്തദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സ്വാതന്ത്ര്യാമൃതം എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ് 12 മുതൽ 18 വരെയാണ് നടത്തപ്പെടുന്നത്. കൽപ്പകം എന്ന പേരിൽ തെങ്ങിൻ തൈ നട്ടുപിടിപ്പിക്കുക, ഹർഘർ തിരംഗ എന്ന പരിപാടിയുടെ ഭാഗമായി ദേശീയ പതാകകൾ തയ്യാറാക്കുക, ഫ്രീഡം വാർ സജ്ജമാക്കുക, സമൂഹോദ്യാനം തയ്യാറാക്കുക, സ്വാതന്ത്ര്യദിനം സമുചിതമായി ആചരിക്കുക, വിവിധ ക്ലാസുകൾ, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയാണ് ഒരാഴ്ചത്തെ ക്യാമ്പിൽ പ്രധാനമായും നടത്തപ്പെടുന്നത്.

സ്കൂൾ മാനേജർ ഫാദർ ജോർജ് വഞ്ചിപ്പുരക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ജെസ്സി ജെ, പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ അനിൽ സെബാസ്റ്റ്യൻ, പ്രോഗ്രാം ഓഫീസർ ജൂലി തോമസ് പി റ്റി എ പ്രസിഡന്റ് ജെയിംസ് മാടക്കൽ, വോളണ്ടിയർ ലീഡർമാരായ റിച്ചു ബെന്നി, റോസിന റോമി എന്നിവർ പ്രസംഗിച്ചു.


Also Read » ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ രണ്ടുകോടി പതിനേഴ് ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കും: രാജേഷ് വാളിപ്ലാക്കൽ


Also Read » യുവജനങ്ങൾ തൊഴിൽ ദാതാക്കളായി മാറണം : രാജേഷ് വാളിപ്ലാക്കൽ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2473 seconds.