രാമപുരം: രാമപുരം മാർ അഗസ്തീനോസ് കോളേജ് ഐ ക്യു എ സിയുടെയും ഉന്നത് ഭാരത് അഭിയാന്റെയും ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷിക ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന സന്ദേശ റാലി നടത്തി.
കോളേജ് അങ്കണത്തിൽ നിന്നും അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്വത്തോടെ നടത്തിയ ഇരുചക്ര വാഹന റാലി വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിയുടെ ആമുഖ സന്ദേശത്തോടെ രാമപുരം സബ് ഇൻസ്‌പെക്ടർ അരുൺകുമാർ പി എസ് ഫ്ളാഗ്ഓഫ് ചെയ്തു.
തുടർന്ന് പാലാ റോഡിലൂടെ ചക്കാമ്പുഴ ജങ്ഷനിലെത്തുന്ന റാലി കൊണ്ടാട് റോഡിലൂടെ രാമപുരം ഉഴവൂർ റോഡിൽ പ്രവേശിച്ച് കൂടപ്പുലം വഴി അനിച്ചുവട് ജംഗ്‌ഷനിലൂടെ രാമപുരം അമ്പലം ജംഗ്‌ഷൻ വഴി രാമപുരം ടൗണിൽ എത്തിച്ചേർന്നു.
തുടർന്ന് രാമപുരം ടൗണിൽ നടന്ന സമാപന സമ്മേളനത്തിൽ കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കോളേജ് അധ്യാപകൻ സുബിൻ ജോസ് മാജിക്‌ഷോ അവതരിപ്പിച്ചു.
സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ മനോജ് സി ജോർജ്, വൈസ് പ്രിൻസിപ്പാൾമാരായ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അദ്ധ്യാപകരായ പ്രകാശ് ജോസഫ്, രാജീവ് ജോസഫ്, വിജയകുമാർ പി ആർ, മനീഷാ ബേബി, രതി സി ആർ, വിദ്യാർത്ഥി പ്രതിനിധി നേഹാ സനോജ് എന്നിവർ പ്രസംഗിച്ചു.
Also Read » മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസ്സോസിയേഷന്റെ ഉദ്ഘാടനം നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.