തൃക്കോതമംഗലം സെൻമേരിസ് ബത് ലഹം പള്ളി വികാരി ഫാദർ ജേക്കബ് നൈനാന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരന്റെ മൂത്ത മകനായ കൂരോപ്പട പുളിഞ്ചുവട് ഇളപ്പനാൽ ഷിനോ നൈനാൻ ജേക്കബ് (36)ആണ് മോഷണം നടത്തിയത്.
ചൊവ്വാഴ്ച വൈകിട്ടാണ് ഫാദര്‍ നൈനാന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ശാസ്ത്രീയമായ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിൽ വളരെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു.
ഷിനോ നൈനാൻ ജേക്കബ് കൂടുതലായി ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള ആളായതിനാല്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു.
ഇയാളില്‍ നിന്നും സ്വര്‍ണവും പണവും കണ്ടെടുത്തു. കഞ്ഞിരപ്പള്ളി ഡി വൈ എസ് പി ബാബുക്കുട്ടൻ എൻ, പാമ്പാടി എസ് എച്ച് ഓ പ്രശാന്ത് കുമാർ കെ ആർ, പള്ളിക്കത്തോട് എസ് എച്ച് ഓ പ്രദീപ് എസ്, എസ് ഐമാരായ ലെബിമോൻ കെ എസ്, ശ്രീരംഗൻ കെ ആർ, ജോമോൻ എം തോമസ്, ബിനോയി എം എ, രാജേഷ് ജി, എ എസ് ഐ പ്രദീപ് കുമാർ, സി പി ഓ ജയകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
അറസ്റ്റു ചെയ്തത്.
Also Read » യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു; പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.