പൈക: കേരള രാഷ്ട്രിയത്തിലെ നിർണായക ശക്തിയായി കേരള കോൺഗ്രസ് (എം) മാറിയെന്ന് പ്രൊഫ. ലോപ്പസ് മാത്യു.
കേരള കോൺഗ്രസ് (എം) എലിക്കുളം മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ബാങ്കുകളുടെ പ്രസിഡന്റുമാരായി തെരഞ്ഞെടുത്ത കെ പി ജോസഫ്, സാജൻ തൊടുക, തോമസുകുട്ടി വട്ടയ്ക്കാട്ട്, അവിരാച്ചൻ കോക്കാട്ട്, മറ്റ് ബോർഡു മെമ്പർമാർ എന്നിവരെ യോഗത്തിൽ അനുമോദിച്ചു. പുതിയ നിയോജക മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്ത റ്റോബിൻ കെ അലക്‌സിനും യോഗം സ്വീകരണം നല്കി.
പ്രസിഡന്റ് ജൂബിച്ചൻ ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. സെൽ വിൽസൺ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, സിനി ജോയി, മാത്യു മണ്ഡപം, ഷൈസ് കോഴിപൂവനാനി, സോവി കാഞ്ഞമല, ജിമ്മിച്ചൻ മണ്ഡപം, ജോമോൻ കൊല്ലകൊമ്പിൽ എന്നിവർ പ്രസംഗിച്ചു.
Also Read » വനിതാ ശാക്തീകരണത്തിൽ കേരള മോഡൽ ഇന്ത്യക്ക് മാതൃക: തോമസ് ചാഴികാടൻ എംപി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.