ഉഴവൂർ പഞ്ചായത്തിൽ ഈ വർഷത്തെ കർഷക ദിനാഘോഷം ചിങ്ങം 1 ന് പൂർവ്വാധികം ഭംഗിയായി കൊണ്ടാടുവാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളിൽ ചേർന്ന സംയുക്ത യോഗത്തിൽ പ്രസിഡൻ്റ് ജോണിസ് പി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു മോൾ ജേക്കബ്,
ബ്ലോക്ക് മെമ്പർ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ ചെയർപേഴ്സൺ, സഹകരണ ബാങ്ക് പ്രതിനിധി, കാർഷിക വികസന സമിതി അംഗങ്ങൾ, വാർഡ്തല കർഷക പ്രതിനിധികൾ, കൃഷി ഓഫീസർ തെരേസ അലക്സ്, രാജേഷ് കെ ആർ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് (ജൈവ, സമ്മിശ്ര, മുതിർന്ന, എസ് സി/എസ് ടി, വനിത, വിദ്യാർത്ഥി, ക്ഷീര) എന്നീ വിഭാഗങ്ങളിൽ നിന്നും ഓരോ കർഷകർ വീതവും കൂടാതെ മികച്ച ഒരു കർഷകൻ/കർഷക ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുത്ത് ആകെ 20 കർഷകരെ ആദരിക്കുവാനും തീരുമാനിച്ചു. മേൽ വിഭാഗങ്ങളിൽപ്പെടുന്ന കർഷകർ 10-8-22 ന് 5 മണിക്ക് മുൻപ് അപേക്ഷ കൃഷി ഭവനിലോ പഞ്ചായത്തിലോ നൽകണം. കൃഷി ഭവനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ഓഗസ്റ്റ് 8 മുതൽ അപേക്ഷ ഫാറം ലഭിക്കുന്നതാണ്.
സുഗമമായ നടത്തിപ്പിന് വിവിധതല കമ്മറ്റികളെ യോഗം ചുമതലപ്പെടുത്തി.
Also Read » പാലാ സെന്റ് തോമസ് കോളേജിൽ 'ഗുരു വന്ദനം' അദ്ധ്യാപക ദിനാഘോഷം 2023 നടത്തി
Also Read » പാലാ സെന്റ് തോമസ് കോളേജിൽ അദ്ധ്യാപക ദിനാഘോഷം 2023 'ഗുരു വന്ദനം' നാളെ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.