അകലക്കുന്നം: അകലക്കുന്നം ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട ജലജീവൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും പദ്ധതി നടപ്പിലാക്കുന്നതിന് മുൻകൈയെടുത്ത മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എയും ആയ ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയതിൽ ജനകീയ പ്രതിഷേധം.
അകലക്കുന്നം കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2012- 2013 കാലഘട്ടത്തിൽ ഈ പദ്ധതിക്കായി പതിനഞ്ചര കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് അകലക്കുന്നം പഞ്ചായത്തിൽ ഇടമുള, പൂവത്തിളപ്പ്, ചെങ്ങളം തുടങ്ങിയ സ്ഥലങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കുകയും, മുത്തോലിയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ഈ ടാങ്കുകളിലേക്ക് എത്തിക്കുന്നതിന് പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഈ പദ്ധതിയുടെ തുടർച്ചയായി ജലജീവൻ പദ്ധതിയിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വീടുകളിലേക്ക് കണക്ഷൻ എത്തിക്കുന്നതിനായിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതും ഈ പദ്ധതിയുടെ ഉദ്ഘാടനം ഉമ്മൻചാണ്ടി എം എൽ എയെ ഒഴിവാക്കി നടത്തുവാനുള്ള എൽ ഡി എഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് അകലക്കുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് നേ താക്കളായ മാത്തച്ചൻ താമരശ്ശേരി, കുര്യാച്ചൻ കോടിക്കുളം, എ സി ബേബിച്ചൻ, കെ കെ രാജു ,ഫിലിപ്പ് വെള്ളാപ്പള്ളി, സണ്ണി
പുറങ്ങനാൽ, ടെസ്സി രാജു, ടോമിച്ചൻ പിരിയൻമാക്കൽ എന്നിവർ സംസാരിച്ചു.
Also Read » രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിനെതിരെ വാർഡ് നിവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.