രാമപുരം: കനത്ത മഴമൂലം പൈനാപ്പിളിന്റെ വിലയിടിഞ്ഞത് കര്‍ഷകര്‍ക്ക് വലിയ ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍ രാമപുരത്തെ ചില കര്‍ഷകര്‍ നിരാശരാകാതെ കുടുംബസമേതം കൃഷിയിടത്തിലിറങ്ങി പൈനാപ്പിള്‍ വെട്ടി ചാക്കിലാക്കി രാമപുരത്തെ നാലമ്പലങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്.
10 രൂപയെ ഇപ്പോള്‍ പൈനാപ്പിളിന് മാര്‍ക്കറ്റില്‍ വിലയുള്ളു. 40 രൂപയെങ്കിലും കിലോയ്ക്ക് കിട്ടിയാലെ കര്‍ഷകര്‍ക്ക് കൃഷി ലാഭകരമാവുകയൊള്ളു. കോരിച്ചൊരിയുന്ന മഴയത്തും ഭക്തജനങ്ങള്‍ കേള്‍ക്കുന്ന വിധത്തില്‍ പൈനാപ്പിള്‍ വിലക്കുറവെ എന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞാണ് വില്‍ക്കുന്നത്.
അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിന് മുന്‍പില്‍ പാറക്കുടിയില്‍ സണ്ണിയും, മകന്‍ ആല്‍ബിനും ചേര്‍ന്നാണ് പൈനാപ്പിള്‍ വില്‍പ്പന നടത്തുന്നത്. സണ്ണി പാറക്കുടി അമനകര പാടശേഖര സമിതി പ്രസിഡന്റ് കൂടിയാണ്. മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിന് മുന്‍പില്‍ കര്‍ഷകരായ ബെന്നി പട്ടാങ്കുളം, കല്ലടയില്‍ ബിജുമോന്‍ എന്നിവര്‍ ചേര്‍ന്നാണ് വില്‍പ്പന നടത്തുന്നത്. മഴയാണെങ്കിലും ഭക്തജനങ്ങള്‍ നല്ല പൈനാപ്പിള്‍ കണ്ട് വാങ്ങിച്ചുകൊണ്ട് പോകുന്നത് കര്‍ഷകര്‍ക്ക് ഒരു ആശ്വാസമാവുകയാണ്.
Also Read » 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.