മഴയുടെ തോത് വീണ്ടും വർദ്ധിക്കുന്നു; മൂന്നാനി, വിലങ്ങു പാറ - പൈക റോഡുകളിൽ വെള്ളം കയറി; ആശങ്ക ഒഴിയാതെ വ്യാപാരികളും ജനങ്ങളും

Avatar
M R Raju Ramapuram | 04-08-2022

1080-1659590556-img-20220804-094231

പാലാ: കഴിഞ്ഞ ദിവസം മഴയുടെ തീവ്രത കുറഞ്ഞിരുന്നു എങ്കിലും രാത്രിയിൽ തുടർച്ചയായി പെയ്ത മഴ പാലായിലും മീനച്ചിലാറിന്റ സമീപപ്രദേശങ്ങളിലും, താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും വീണ്ടും ആശങ്കയിൽ. പുലർച്ചെ മുതൽ മീനച്ചിലാറ്റിലെ ജലനിരപ്പ് വീണ്ടും ഉയർന്നു തുടങ്ങി. മൂന്നാനി, വിലങ്ങു പാറ - പൈക റോഡുകളിൽ വെള്ളം കയറി.

പ്രധാന റോഡുകളിൽ വെള്ളം കയറുവാൻ തുടങ്ങിയതിനാൽ ഗതാഗതവും തടസ്സപ്പെട്ടുതുടങ്ങി. പല ഭാഗങ്ങളിലേയ്ക്കുമുള്ള ബസ്സ് സർവ്വീസുകളും നിർത്തലാക്കി വരികയാണ്. പാലാ നഗരത്തിലെ പരിസരപ്രദേശങ്ങളിലും വെള്ളം കയറാനുള്ള സാധ്യതയേറെയാണ്.

കഴിഞ്ഞദിവസം മീനച്ചിലാറ്റിൽ ജലനിരപ്പ് താഴ്ന്നിരുന്നു എങ്കിലും രാവിലെ ഏഴ് മണിയോടുകൂടി അഞ്ചടിയോളം വെള്ളം ഉയർന്നു. കിഴക്കൻ മലനിരകളിൽ നല്ല മഴ ലഭിക്കുന്നുണ്ട്. ഇതോടെ മീനച്ചിലാറിന്റെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. പാലായിലും സമീപപ്രദേശങ്ങളിലും വീണ്ടും അഞ്ചടി ജലനിരപ്പ് ഉയരുകയാണെങ്കിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തിൽ സമാനമായ രീതിയിൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും വെള്ളം കയറാനുള്ള സാധ്യതയും വർദ്ധിക്കുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1080-1659590489-img-20220804-094253

മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ഉള്ളതിനാൽ അനിശ്ചിതത്വത്തിലാണ് ജനങ്ങൾ. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇടങ്ങളിൽ ജനങ്ങൾ ദുരിതാശ്വാസ
ക്യാമ്പുകളിലും ബന്ധുവീടുകളിലും
അഭയം തേടിയിരിക്കുകയാണ്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പലതും തുറന്നു പ്രവർത്തിക്കുവാൻ തയ്യാറെടുക്കുന്നതിനിടയിലാണ് വീണ്ടും വെള്ളപ്പൊക്ക ഭീഷണി ഉണ്ടായിരിക്കുന്നത്.

മുൻ വർഷങ്ങളിൽ വെള്ളം കയറിയ കടകളിൽ സാധനങ്ങൾ സുരക്ഷിതമാക്കി മാറ്റിയിരിക്കുകയാണ്. മഴമുന്നറിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങൾ തുറക്കാനും കഴിയുന്നില്ല എന്നതും സ്ഥാപന ഉടമകളെ ഏറെ ആശങ്കപ്പെടുത്തുന്നു.

പാലായിലെ താഴ്ന്ന സ്ഥലങ്ങളായ കടപ്പാട്ടൂർ കൊട്ടാരമറ്റം, മൂന്നാനി, വളഞ്ഞങ്ങാനം, ഇടമറ്റം, മുത്തോലി, കടയം, കുറ്റില്ലം, വെള്ളിയേപ്പള്ളി, പ്രദേശങ്ങളിൽ കഴിഞ്ഞദിവസം വെള്ളം കയറിയിരുന്നു.
സമീപ വർഷങ്ങളിൽ ഉണ്ടായ തരത്തിൽ വെള്ളത്തിന്റെ തോത് ഉയർന്നില്ല എന്നത് ആശ്വാസത്തിന് ഇട നൽകുന്നുണ്ട്.


Also Read » ഇനി മഴ നനയാതെയും വെയിൽ കൊള്ളാതെയും വാളികുളത്ത് കയറി നിൽക്കാനും ഇരിക്കാനും ഒരിടം; ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയായി.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.2534 seconds.