പാലാ: പാലാ നിയോജക മണ്ഡലത്തിലെ മൂന്നിലവ്, മേലുകാവ്, തലനാട് പഞ്ചായത്തുകളിലും മറ്റിടങ്ങളിലും ഉരുൾപൊട്ടലിലും പേമാരിയിലും ദുരിതം അനുഭവിക്കുന്നവർക്ക് പരമാവധി സഹായം എത്തിക്കുവാൻ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഈ മേഖലയിൽ പൊതുഗതാഗത സൗകര്യങ്ങൾ പാടേ തകർന്നിരിക്കുകയാണ്, വൈദ്യുതിയും മുടക്കിയിരിക്കുന്നു. നിരവധി ഭവനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും വലിയ കൃഷി നാശം സംഭവിക്കുകയും ചെയ്തിട്ടുള്ളതായി യോഗം ചൂണ്ടിക്കാട്ടി. വെള്ളപൊക്ക ദുരിതാശ്വാസ സഹായ പദ്ധതിയിൽ നിന്നും അടിയന്തിര സഹായം ഈ മേഖലയിൽ ലഭ്യമാക്കി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം റവന്യൂ വകുപ്പിനോടും തകർന്ന റോഡുകൾ പുനരുദ്ധരിക്കുവാൻ പൊതുമരാമത് വകുപ്പും ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് ടോബിൻ കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോസ് ടോം; പ്രൊഫ.ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, ബെന്നി തെരുവത്ത്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സണ്ണി മാത്യു, അജിത് ജോർജ് എന്നിവർ പ്രസംഗിച്ചു
Also Read » കേരള കോൺഗ്രസ് (എം) കല്ലൂപ്പാറ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.