കാണക്കാരി: കാണക്കാരി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കാണക്കാരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് ഇ തലങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് ഇ എൻ ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക് ഉൽഘാടനം ചെയ്തു.
തലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസീസ് അനുമോദന പ്രഭാഷണം നടത്തി. പുരസ്കാര വിതരണ ഉൽഘാടനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൊച്ചുറാണി സെബാസ്റ്റ്യൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കാണക്കാരി അരവിന്ദാഷൻ, വാർഡ് മെമ്പർ ശ്രീ വി ജി അനിൽകുമാർ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ജ്യോതിക ജയപ്രകാശ്, എലിസബത്ത് കുര്യൻ, പാർവ്വതി മോൾ, ആന്റോ ജയിം, ആദിത്യൻ എം അജിത് എന്നിവർ അനുമോദനത്തിനും മൊമെന്റോ നൽകിയതിനും നന്ദി അറിയിച്ചു. സമ്മേളനത്തിൽ ലൈബ്രറി വൈസ് പ്രസിഡന്റ് എൻ ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും, ജോയിന്റ് സെക്രട്ടറി വി കെ മാധവൻ നന്ദിയും പറഞ്ഞു.
Also Read » ആർ വി എം പബ്ലിക് ലൈബ്രറി രാമപുരം അമ്പലം ജംഗ്ഷനിൽ വയലാർ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.