വക്കം: വക്കം രണ്ടാം ഗേറ്റിന് സമീപം മനോജ്ഞയിൽ വക്കം ബി ഗോപിനാഥിന്റെ സംസ്കാരം നടത്തി. 84 വയസ്സായിരുന്നു. മുൻ ഗവർണ്ണറും, കേരള നിയമസഭയുടെ മുൻ സ്പീക്കറും, സംസ്ഥാന ധനകാര്യമന്ത്രിയുമായിരുന്ന വക്കം ബി പുരുഷോത്തമന്റെ ഇളയ സഹോദരനാണ്. ഇന്നലെ രാത്രി 7 45 ന് ഹൃദയസ്തംഭനത്തെ തുടർന്ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടറായാണ് സർക്കാർ സർവീസിൽ നിന്നും വിരമിച്ചത്. ആറ്റിങ്ങൽ ഗവ. ബോയിസ് ഹൈസ്കൂളിൽ അഗ്രികൾച്ചറൽ ഇൻസ്ട്രക്ടർ ആയി നേരത്തേ പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവരോടും വളരെ സൗമ്യമായിട്ടാണ് അദ്ദേഹം പെരുമാറിയിരുന്നത്. അഗ്രികൾച്ചറുമായി ബന്ധപ്പെട്ടുള്ള 19 ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസാനമായി മാസങ്ങൾക്ക് മുൻപ് കുടുംബ ചരിത്രവും പ്രസിദ്ധീകരിച്ചു. വക്കം സി കൃഷ്ണവിലാസം ലൈബ്രറിയുടെ പ്രസിഡന്റായും ബി ഗോപിനാഥ് പ്രവർത്തിച്ചിരുന്നു.
അദ്ദേഹത്തിനുണ്ടായിരുന്ന വലിയ ഗ്രന്ഥശേഖരവും ഈ ലൈബ്രറിക്കാണ് നൽകിയത്. ഭാര്യ പരേതയായ എസ് ശാന്തകുമാരി വക്കം ഗവ. ഹൈസ്കൂൾ മുൻ ഹെഡ്മിസ്ട്രസ്സ് ആയിരുന്നു. മക്കൾ: വക്കം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അഡ്വ. വക്കം ജി മനോജ്, ജി മനു (ജെ പി മെഡിക്കൽസ് കടക്കാവൂർ), ജി മഞ്ചു (മെഡിക്സ് സർജിക്കൽസ് ആറ്റിങ്ങൽ). മരുമക്കൾ: സജിതാ ജി നാഥ് (കെ എഫ് സി മാനേജർ), ഇന്ദുപ്രിയ (ഗവ. വി എച്ച് എസ് സി വക്കം), ഇന്ദു.
Also Read » വനിതാ ശാക്തീകരണത്തിൽ കേരള മോഡൽ ഇന്ത്യക്ക് മാതൃക: തോമസ് ചാഴികാടൻ എംപി
Also Read » കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറിയായി ഇ എസ് ബിജിമോൾ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.