പഞ്ചായത്ത് പ്രസിഡണ്ടിനെ ആക്ഷേപിച്ചു എന്ന കേസ്: രാമപുരം പഞ്ചായത്ത് അംഗങ്ങളായ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം

Avatar
Web Team | 31-07-2022

രാമപുരം :കോൺഗ്രസിൽ നിന്ന് കൂറുമാറിയ രാമപുരം പഞ്ചായത്ത് പ്രസിഡൻറ് ഷൈനി സന്തോഷിനെ അധിക്ഷേപിച്ചു എന്ന കേസിൽ പഞ്ചായത്തംഗങ്ങളും, കോൺഗ്രസ് നേതാക്കളും ആയ റോബി ഊടുപുഴയിൽ, മനോജ് ചീങ്കലേൽ, ആൽബിൻ ഇടമനശ്ശേരി എന്നിവർക്ക് ജാമ്യം ലഭിച്ചു. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിൽ നിന്ന് കൂറുമാറി ഇടതുമുന്നണിയോടൊപ്പം മത്സരിച്ച് വിജയിച്ച ഷൈനി സന്തോഷിനെ ആക്ഷേപിച്ചു എന്ന കേസിലാണ് നേതാക്കൾക്ക് ജാമ്യം ലഭിച്ചത്. ഇവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കാൻ പോലീസിന് മേൽ ഇടതുമുന്നണിയുടെ ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കേസിനെ രാഷ്ട്രീയപരമായി നേരിടുക എന്ന നിലപാടെടുത്ത കോൺഗ്രസ് നേതാക്കൾ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് ഇവരുടെ മൊഴിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നിർദേശിച്ചതനുസരിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ചിന്റു കുര്യൻ,യൂത്ത് കോൺഗ്രസ്‌ ലീഗൽ സെൽ ചെയർമാൻ adv മുരളീകൃഷ്ണ, രാമപുരം മണ്ഡലം പ്രസിഡൻറ് മോളി പീറ്റർ, നേതാക്കളായ സി റ്റി രാജൻ, തോമസ് ആർ വി ജോസ്, വിഷ്ണു തെരുവേൽ എന്നിവരോടൊപ്പമാണ് നേതാക്കൾ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കിടങ്ങൂരിലെ യൂത്ത് കോൺഗ്രസ് പരിപാടിയിൽ സംബന്ധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടം എന്നിവർ പാലായിൽ ക്യാമ്പ് ചെയ്തു സ്ഥിതിഗതികൾ വിലയിരുത്തി.


Also Read » നഗരപ്രദേശത്ത് ജലവിതരണം സുഗമമാക്കുന്നതിന് 5.26 കോടി അനുവദിച്ചു; ഉടൻ ടെൻഡർ നടത്തും; അമൃത് -2 സ്റ്റേറ്റ് വാട്ടർ ആക്ഷൻ പ്ലാൻ എന്ന പേരിലുള്ള ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല വാട്ടർ അതോറിട്ടിയ്ക്ക്.


Also Read » കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുരയുടെ നിര്യാണത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് അനുശോചനം രേഖപെടുത്തി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.2744 seconds.