പാലാ: എൽ ഡി എഫ് വനിതാ നേതാവും രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ഷൈനി സന്തോഷിൻ്റെ വീടിനുനേരെ നടത്തിയ അക്രമത്തിൽ കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. അക്രമികൾക്കെതിനെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം പോലീസ് അധികൃതരോട് ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് ടോബിൻ കെ അലക്സ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ ജോസ് ടോം, പ്രൊഫ. ലോപ്പസ് മാത്യു, ബേബി ഉഴുത്തുവാൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബെന്നി തെരുവത്ത്, ജയ്സൺ മാന്തോട്ടം, രാമചന്ദ്രൻ അള്ളുമ്പുറം എന്നിവർ പ്രസംഗിച്ചു.
സംരക്ഷണം ഉറപ്പുവരുത്തണം:
വനിതാ കോൺഗ്രസ് (എം)
പാലാ: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പൊതു പ്രവർത്തകയുമായ ഷൈനി സന്തോഷിൻ്റെ വീട് തല്ലിതകർത്ത തിൽ വനിതാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം നേതൃയോഗം പ്രതിഷേധം രേഖപ്പെടുത്തി. വനിതകൾക്കെതിരെയുള്ള അക്രമത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്നും യോഗം പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു. പെണ്ണമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി യോഗം ഉദ്ഘാടനം ചെയ്തു. ഡോ. സിന്ധുമോൾ ജേക്കബ്,
റാണി ജോസ്, ലീന സണ്ണി, ബിജി ജോജോ, സ്മിത അലക്സ്, ജിജി തമ്പി, ലിസി ബേബി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ റൂബി ജോസ്, മഞ്ചു ബിജു, നിമ്മി ടിങ്കിൾ രാജ് എന്നിവർ പ്രസംഗിച്ചു.
Also Read » വനിതാ ശാക്തീകരണത്തിൽ കേരള മോഡൽ ഇന്ത്യക്ക് മാതൃക: തോമസ് ചാഴികാടൻ എംപി
Also Read » കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറിയായി ഇ എസ് ബിജിമോൾ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.