ഷൈനി സന്തോഷ് എന്ന കൂറുമാറിയ രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് നടത്തുന്ന നാടകങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ അവരുടെ വീട് ആക്രമിച്ചു എന്നു പറയുന്ന സംഭവം എന്ന് യൂത്ത് കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് വിഷ്ണു തെരുവേൽ ആരോപിച്ചു.
ലക്ഷക്കണക്കിന് കോഴ വാങ്ങിയാണ് ഷൈനി കൂറുമാറിയത് എന്ന് വ്യാപകമായി സംസാരമുണ്ട്. ഈ ചർച്ചകളെ വഴിതിരിച്ചുവിടാനുള്ള അവരുടെ ഏറ്റവും പുതിയ അഭ്യാസമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ ആക്രമണം നാടകം. കൂറുമാറി പാർട്ടിയെ വഞ്ചിച്ച ശേഷം വീണ്ടും അപവാദ പ്രചരണങ്ങളുമായി ഇറങ്ങിയാൽ ഷൈനി സന്തോഷിനെതിരെ കടുത്ത ജനാധിപത്യപരമായ പ്രതിഷേധ പരിപാടികൾ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
യൂത്ത് കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റിയുടെ പ്രസ്താവന
വീട് ആക്രമിച്ചു എന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷൈനി സന്തോഷം പറയുന്നത് അവരുടെ നാടകമാണ്. എകെജി സെന്റെറിനു നേരെ ബോംബെറിഞ്ഞു എന്ന് പറയുന്നത് പോലെയുള്ള തട്ടിപ്പാണ് ഷൈനി സന്തോഷ് നടത്തുന്നത്. ലക്ഷങ്ങൾ മേടിച്ച കൂറുമാറിയ കഥകളെ കുറിച്ചാണ് രാമപുരത്ത് ഇപ്പോൾ ഉള്ള സംസാരം ഈ കഥകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള പുതിയ ശ്രമമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള വീട് ആക്രമണ നാടകം. സത്യസന്ധമായ അന്വേഷണം നടത്തി പോലീസ് സംഭവത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണം. കോൺഗ്രസിനോ, യൂത്ത് കോൺഗ്രസിനോ ഇതുമായി യാതൊരു ബന്ധവുമില്ല. ഇടതു പാളയത്തിൽ എത്തിയ ഷൈനി അവിടുത്തെ തന്ത്രങ്ങൾ പെട്ടെന്ന് തന്നെ പഠിക്കുന്നുണ്ട് എന്ന് ഈ സംഭവം വെളിവാക്കുന്നുണ്ട്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.