രാമപുരം: രാമപുരത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ലോട്ടറി വില്‍പ്പനക്കാരനായ കൂടപ്പുലം സ്വദേശി ചിറയില്‍ എസ്തപ്പാനെ(74)യും, രാമപുരം സ്വദേശി കുഴിയനാനിയ്ക്കല്‍ ആഗസ്തി(58) എന്നിവരെയാണ് വെളുപ്പിന് 5.30 ന് രാമപുരം ഗവണ്‍മെന്റ് സ്‌കൂളിന് സമീപത്ത് വച്ച് പട്ടികള്‍ ആക്രമിച്ചത്. എസ്തപ്പാന്‍ ക്യാന്‍സര്‍ രോഗി കൂടിയാണ്. കടിയേറ്റ് വീണുപോയ എസ്തപ്പാനെ തലങ്ങും വിലങ്ങും പട്ടി കടിച്ചു.
ഓടി കൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. പരിക്ക് ഗുരുതരമായതിനാല്‍ എസ്തപ്പാനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.
നാലമ്പല തീര്‍ത്ഥാടനം നടക്കുന്ന സമയമായതിനാല്‍ ആയിരക്കണക്കിന് ആളുകളാണ് എല്ലാദിവസവും ഇതുവഴി പോകുന്നത്. രാമപുരം പഞ്ചായത്തിന്റെ ഉള്‍പ്രദേശങ്ങളിലും തെരുവ് നായ ശല്യം മൂലം ജനം പൊറുതിമുട്ടുകയാണ്. നായ്ക്കുഞ്ഞുങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്നത് മൂലമാണ് തെരുവ് നായ്ക്കള്‍ വന്‍തോല്‍ വര്‍ദ്ധിക്കുവാന്‍ കാരണം. തെരുവുനായ്ക്കളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Also Read » ഉണ്ണിക്കണ്ണൻമാരും ഗോപികമാരും അണിനിരന്നു; രാമപുരത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര വർണ്ണാഭമായി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.