വിള ഇൻഷ്വറൻസ് മേള നടത്തി

Avatar
വിശ്വൻ രാമപുരം | 26-07-2022

1023-1658852632-fb-img-1658852504783

കര്‍ഷകന്‍ മണി ഏറനാനിയ്ക്കലിന്റെ കൈയ്യില്‍ നിന്നും അപേക്ഷാ ഫോറം സ്വീകരിച്ച് ടൗണ്‍ വാര്‍ഡ് മെമ്പര്‍ സണ്ണി പൊരുന്നക്കോട്ട് വിള ഇന്‍ഷ്വറന്‍സ് മേള ഉദ്ഘാടനം ചെയ്യുന്നു

രാമപുരം: കേന്ദ്ര ഗവണ്‍മെന്റിന്റെ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയായ പി.എം.എഫ്.ബി.വൈ. യില്‍ കര്‍ഷകരെ അംഗങ്ങളായി ചേര്‍ക്കുന്നതിന് വേണ്ടി തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തില്‍ രാമപുരം പഞ്ചായത്ത് ഹാളില്‍ മേള നടത്തി.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കാര്‍ഷിക വിളകള്‍ ഇന്‍ഷ്വര്‍ ചെയ്യുകയും ഏതെങ്കിലും തരത്തിലുള്ള വിളനാശം സംഭവിച്ചാല്‍ കര്‍ഷകര്‍ക്ക് ധനസഹായം ലഭിക്കുകയും ചെയ്യുന്ന പദ്ധതിയില്‍ നിരവധി കര്‍ഷകര്‍ അംഗങ്ങളായി ചേര്‍ന്നു. കപ്പ, വാഴ തുടങ്ങിയവ കൃഷിചെയ്യുന്ന കര്‍ഷകരാണ് കൂടുതലായും മേളയില്‍ എത്തിയത്.

രാവിലെ 9 മണിക്ക് ആരംഭിച്ച മേള ടൗണ്‍ വാര്‍ഡ് മെമ്പര്‍ സണ്ണി പൊരുന്നക്കോട്ട് ഉദ്ഘാടനം ചെയ്തു. തപാല്‍ വകുപ്പ് മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ് കെ.കെ. വിനു അദ്ധ്യക്ഷത വഹിച്ചു. മായ സുനില്‍, അനൂപ് കെ.എ., ആവണി, ജെയിംസ് നിരപ്പത്ത് എന്നിവര്‍ പ്രസംഗിച്ചു.


Also Read » സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാമപുരം ശാഖ "മെഗാ എംഎസ്എംഇ വായ്പാ മേള" നടത്തുന്നു


Also Read » കേര കൈരളി വന്ദനവും സൗജന്യ തെങ്ങിൻ തൈകളുടെ വിതരണവും നടത്തിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.59 MB / This page was generated in 0.2502 seconds.