തിരുവനന്തപുരം: കുറ്റാരോപിതരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്ന പ്രവണത തെറ്റായ സന്ദേശമാണ്. മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ ദുരൂഹത നിറഞ്ഞ അപകട മരണത്തിൽ കുറ്റാരോപിതനായി നിൽക്കുന്ന ശ്രീരാം വെങ്കിട്ടരാമൻ ഐ എ എസിന് ഉന്നത സ്ഥാനം നൽകി നിയമിച്ച നടപടി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത് എന്ന് കേരള പത്രപ്രവർത്തക അസ്സോസിയേഷൻ ആരോപിച്ചു.
മാധ്യമ പ്രവർത്തകരായ പ്രദീപിന്റെയും, കെ എം ബഷീറിന്റെയും ദുരൂഹ മരണത്തിൽ സർക്കാർ എന്ത് നടപടികൾ കൈകൊക്കൊണ്ടു എന്ന് മാധ്യമ പ്രവർത്തകരെയെങ്കിലും അറിയിക്കുവാനുള്ള ബാധ്യത ഉണ്ട്. അതിനുപോലും തയ്യാറാകാതെ കുറ്റാരോപിതരെ കൂടുതൽ ഉന്നത സ്ഥാനത്തേക്ക് നിയമിക്കുന്ന മ്ലേച്ഛമായ നടപടി അങ്ങേയറ്റം അപലപനീയമാണ് എന്നും അസ്സോസിയേഷന്റെ പ്രതിഷേധ കുറിപ്പിൽ സംസ്ഥാന പ്രസിഡന്റ് ജി ശങ്കർ, ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, വൈസ് പ്രസിഡന്റ് സലീം മൂഴിക്കൽ, സെക്രട്ടറി കെ കെ അബ്ദുള്ള, കണ്ണൻ പന്താവൂർ, ബേബി കെ ഫിലിപ്പോസ്, ബൈജു പെരുവ എന്നിവർ അറിയിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.