രാമപുരം: കെ.എസ്.ആര്‍.ടി.സി. കോട്ടയം ഡിപ്പോയില്‍ നിന്നും രാമപുരത്തെ നാലമ്പലങ്ങളിലേയ്ക്ക് പായ്‌ക്കേജ് സര്‍വ്വീസ് നടത്തും.
രാവിലെ 7.30 ന് കോട്ടയത്തുനിന്നും പുറപ്പെട്ട് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ എത്തി വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എത്തി ഉച്ചയ്ക്ക് 1 ന് കോട്ടയത്ത് തിരികെ എത്തുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്.
സീറ്റ് ഒന്നിന് 270 രൂപയാണ് ചാര്‍ജ്. രാവിലെ 10 മുതല്‍ 5 വരെ എന്ന നമ്പരില്‍ സീറ്റുകള്‍ ബുക്ക് ചെയ്യാം. വൈക്കം, പാലാ ഡിപ്പോകളില്‍ നിന്നും ഇതേ രീതിയില്‍ നാലമ്പല യാത്ര സര്‍വ്വീസ് നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.
Also Read » യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ ചിലവിൽ മൂന്നാർ കാണാം; കിടിലൻ ഓഫറുമായി കെഎസ്ആർടിസി
Also Read » ബി.എസ്.എൻ.എല്ലിന്റെ നില നാളെ കെ.എസ്.ഇ.ബിയ്ക്കും ഉണ്ടാകില്ലെന്ന് പറയാനാവില്ല; എ. വിജയരാഘവൻ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.