പാലാ: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നാഷണൽ ലോക് അദാലത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13ന് പാലാ കോടതി സമുച്ചയത്തിൽ അദാലത്ത് നടത്തും. അന്ന് രാവിലെ 10 മുതൽ ആരംഭിക്കുന്ന അദാലത്തിൽ പെറ്റി കേസ് സംബന്ധമായവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും, ലീഗൽ സർവ്വീസസ് കമ്മിറ്റിയിൽ നൽകിയിട്ടുള്ളതും, ഇനി നൽകുന്നതുമായ പരാതികൾ അദാലത്ത് ഹാളിലുമാണ് നടക്കുന്നത്.
ലോക് അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികൾ ജൂലൈ 28ന് മുൻപായി പാലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ നൽകണം. പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും സമൻസ് ലഭിച്ചവർക്കും കോടതിയിൽ നിന്ന് കേസ് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചവർക്കും ജൂലൈ 25 മുതൽ ഓഗസ്റ്റ് 13 വരെ കോടതിയിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഫൈൻ അടയ്ക്കുവാൻ സൗകര്യമുണ്ട്. അദാലത്തിന്റെ ഭാഗമായുള്ള ഈ സ്പെഷ്യൽ സിറ്റിംഗിൽ ഫൈൻ തുകയിൽ ഇളവും അനുവദിക്കുന്നതാണ്.
ബന്ധപ്പെടേണ്ട ഫോൺ നമ്പർ:
9744801886,
04822 216685, 04822 216050
Also Read » യുഡിഎഫ് ഏകോപനസമിതി യോഗം 13ന്
Also Read » കോയമ്പത്തൂരിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽ ഹാസൻ; പ്രഖ്യാപനം മക്കൾ നീതി മയ്യം യോഗത്തിൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.