പെരുവ: ലോക് താന്ത്രിക് ജനതാ ദൾ (എൽ ജെ ഡി) മുൻ സംസ്ഥാന പ്രസിഡന്റും രാജ്യസഭാ അംഗവും ആയിരുന്ന അന്തരിച്ച എം പി വീരേന്ദ്രകുമാറിന്റെ 86-ാം ജന്മദിനത്തിൽ എൽ ജെ ഡി കടുത്തുരുത്തി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വർഗ്ഗീയ വിരുദ്ധ സെമിനാർ നടത്തി. എൽ ജെ ഡി നാഷണൽ കൗൺസിൽ അംഗം ടി എം ജോസഫ് ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടോമി മ്യാലിൽ അദ്ധ്യക്ഷത വഹിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ശരത്ത് മുഖ്യപ്രഭാഷണം നടത്തി. സി പി ഐ എം ലോക്കൽ സെക്രട്ടറി ജോയി നെടിയോരം, കോൺഗ്രസ് ഡി സി സി മുൻ മെമ്പർ ജോർജ് ബേബി, സി പി ഐ ജില്ലാ കമ്മറ്റി അംഗം ടി എം സദൻ, കേരള കോൺഗ്രസ് (എം) ജില്ലാ കമ്മറ്റി അംഗം ടി എ ജയകുമാർ, എൽ ജെ ഡി മണ്ഡലം പ്രസിഡന്റ് വത്സൻ മറ്റത്തിൽ, കേരള കോൺഗ്രസ് (ജേക്കബ് ) ഹൈപവർ കമ്മറ്റി അംഗം കെ പി ജോസഫ്, മണ്ഡലം പ്രസിഡന്റ് ബേബി പാലത്തിങ്കൽ, മുളക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാബു ജോൺ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ടി എം രാജൻ,
എൽ ജെ ഡി ജില്ലാ സെക്രട്ടറി അനിൽ അയർകുന്നം, കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സ്റ്റീഫൻ മാവേലി, പുതുപ്പിള്ളി നിയോജകമണ്ഡലം പ്രസിഡന്റ് എബ്രഹാം ചാക്കോ, നിയോജകമണ്ഡലം സെക്രട്ടറി ജോയി ജോൺ, മഹിളാ ജനത നിയോജകമണ്ഡലം പ്രസിഡന്റ് ബിജിമോൾ എം എൻ, മഹിളാ ജനത മണ്ഡലം പ്രസിഡന്റ് പ്രമീള മോഹൻ, യുവ ജനത മണ്ഡലം പ്രസിഡന്റ് സുനിഷ് പി പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Also Read » കോയമ്പത്തൂരിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽ ഹാസൻ; പ്രഖ്യാപനം മക്കൾ നീതി മയ്യം യോഗത്തിൽ
Also Read » മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസ്സോസിയേഷന്റെ ഉദ്ഘാടനം നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.