കാവുംകണ്ടം: സെന്റ് മരിയ ഗോരെത്തി ഇടവകയിൽ വയോജന ദിനാചരണം നടത്തും. യേശുവിന്റെ മുത്തശ്ശി മുത്തശ്ശന്മാരായ വിശുദ്ധ ജോവാക്കിമിന്റെയും വിശുദ്ധ അന്നയുടെയും തിരുനാളിനോട് അനുബന്ധിച്ച് മുത്തശ്ശി മുത്തശ്ശന്മാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള രണ്ടാമത് ആഗോള ദിനം ജൂലൈ 24ന് ആചരിക്കണം എന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം അനുസരിച്ച് കാവുംകണ്ടം ഇടവകയിൽ വിപുലമായി വയോജന ദിനാചരണം സംഘടിപ്പിക്കും.
"വാർദ്ധക്യത്തിലും അവർ ഫലം പുറപ്പെടുവിക്കും.(സങ്കി 92:14)" എന്താണ് വയോജന ദിനത്തിന്റെ മുഖ്യപ്രമേയം. ഇടവക തലത്തിൽ 14 കുടുംബ കൂട്ടായ്മ യൂണിറ്റിലെയും ഏറ്റവും മുതിർന്ന വ്യക്തികളെ വാർഡ് അടിസ്ഥാനത്തിൽ ആദരിക്കുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്യും. ഇടവകയിലെ ഏറ്റവും മുതിർന്ന അംഗങ്ങളായ ദേവസ്യ ഔസേപ്പ് (കുട്ടി) മാളിയേക്കൽ, ത്രേസ്യാമ്മ സിറിയക് ഉറുമ്പുകാട്ട് എന്നിവരെയാണ് പ്രത്യേകം ആദരിച്ച് ഇടവകയുടെ ഉപഹാരം വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനിക്കുകയും ചെയ്യുന്നത്.
ജോർജ് വല്യാത്ത്, ടോം തോമസ് കോഴിക്കോട്ട്, ബിജു കോഴിക്കോട്ട്, ഡേവീസ് കല്ലറയ്ക്കൽ, അഭിലാഷ് കോഴിക്കോട്ട്, ലിസി ജോസ് ആമിക്കാട്ട്, ജോയൽ ആമിക്കാട്ട്, ആര്യ പീടികയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Also Read » മൂന്നാം ദിനം മുന്നൂറ് കോടി ക്ലബിൽ: ബോക്സോഫീസ് ഇളക്കിമറിച്ച് 'ജവാൻ'
Also Read » ഇലഞ്ഞി വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ അദ്ധ്യാപക ദിനം ആചരിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.